വടക്കാഞ്ചേരി മണ്ഡലത്തിൽ മൂന്ന് പൊതുമരാമത്ത് റോഡുകൾ കൂടി ഉന്നത നിലവാരത്തിൽ; ഉദ്ഘാടനം ഇന്ന്

 വടക്കാഞ്ചേരി മണ്ഡലത്തിൽ മൂന്ന് പൊതുമരാമത്ത് റോഡുകൾ കൂടി ഉന്നത നിലവാരത്തിൽ; ഉദ്ഘാടനം ഇന്ന് 



 വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ മുതുവറ - അടാട്ട് റോഡ്, അടാട്ട് - അമ്പലങ്കാവ് റോഡ് അടാട്ട് - ചിറ്റിലപ്പിള്ളി റോഡ് എന്നീ റോഡുകൾ ബി എം & ബി സി നവീകരിച്ചു. ഇന്ന് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മൂന്ന് റോഡികളും ഉദ്ഘാടനം ചെയ്യുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. അടാട്ട് ചന്ത പരിസരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ചടങ്ങിൽ അധ്യക്ഷനാകും.

  മുതുവറ - അടാട്ട് റോഡിനായി 1.9 കോടി രൂപയും, അടാട്ട് - അമ്പലങ്കാവ് റോഡിനായി 2.5 കോടി രൂപയും, അടാട്ട് - ചിറ്റിലപ്പിള്ളി റോഡിനായി 2.5 കോടി രൂപയുമാണ് ബി എം & ബി സി നിലവാരത്തിൽ അഭിവൃദ്ധിപ്പെടുത്താൻ സംസ്ഥാന സർക്കാർ ചിലവഴിച്ചത്. ആകെ 6 കോടി 9 ലക്ഷം രൂപയുടെ റോഡ് വികസന പ്രവർത്തനമാണ് പൂർത്തിയാകുന്നത്. നാടിൻ്റെ വികസനത്തിൽ ഇനിയും ഒന്നിച്ചു മുന്നേറുന്നതിനായി മൂന്ന് റോഡ്കളുടെയും സംയുക്ത ഉദ്ഘാടന ചടങ്ങിൽ എല്ലാ നല്ലവരായ ജനങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് എം എൽ അഭ്യർത്ഥിച്ചു.