ഇൻക്ലൂസിവ് കായികോത്സവം , പുഴയ്ക്കൽ ബി ആർ സി സെമിയിൽ
പുഴയ്ക്കൽ : ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് ഇൻക്ലൂസീവ് കായികോത്സവം . ജില്ലാത്തല പ്രീക്വാർട്ടർ, ക്വാർട്ടർ ഫുട്ബോൾ മത്സരങ്ങൾ പുഴക്കൽ ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ അയ്യന്തോൾ ആൻഫീൽഡ് എഫ് സി ടർഫിൽ സംഘടിപ്പിച്ചു. പ്രീ ക്വാർട്ടർ മത്സരത്തിൽ പുഴക്കൽ ബി ആർ സി , തൃശ്ശൂർ അർബൻ റിസോഴ്സ് സെന്ററിനെയും ഒല്ലൂക്കര ബി ആർ സി , കൊടക്കര ബി ആർ സി യെയും പരാജയപ്പെടുത്തി. ക്വാർട്ടർ മത്സരത്തിൽ
പെനാൽറ്റി ഷൂട്ടൗട്ടിൽ പുഴയ്ക്കൽ ബി ആർ സി 3 - 2 ന് ഒല്ലൂക്കര ബി ആർ സിയെ തോൽപ്പിച്ച് സെമിയിൽ കടന്നു. ജില്ലാതല സോണൽ മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ നിർവഹിച്ചു.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി ടി വിത്സൻ അധ്യക്ഷനായ യോഗത്തിൽ പ്രശസ്ത ഇന്റർനാഷണൽ അത്‌ലറ്റും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകൃത കോച്ചുമായ ജയൻ സി വി മുഖ്യാതിഥിയായി,.
തൃശൂർ ജില്ല പ്രോഗ്രാം ഓഫീസർ ബ്രിജി കെ ബി. പദ്ധതി വിശദീകരണം നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷ ജെസ്സി സാജൻ, തൃശ്ശൂർ വെസ്റ്റ് ഉപജില്ല AEO ബിജു മാസ്റ്റർ, എസ് ആർ കെ ജി വി എം എച്ച് എസ് പ്രധാനാധ്യാപകൻ മനോജ് മാസ്റ്റർ. പുഴക്കൽ ബി ആർ സി ട്രെയിനർ ഗീത ടി ആർ എന്നിവർ ആശംസകൾ അർപ്പിക്കുകയും വിജയികളെ ഉപഹാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു.
പുഴയ്ക്കൽ ബി പി സി സാജൻ ഇഗ്നേഷ്യസ് സ്വാഗതം ആശംസിച്ച യോഗത്തിൽ സെപ്ഷൽ എഡ്യൂക്കേറ്റർ ജസ്റ്റിൻ നന്ദി പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനം കായികതാരങ്ങളുടെ പ്രകടനത്തിന് മാറ്റുകൂട്ടി.