വർണ്ണങ്ങളുടെ സർഗാൽമകതയുമായി മുംബൈയിൽ മലയാളി വിദ്യാർത്ഥി :

 വർണ്ണങ്ങളുടെ സർഗാൽമകതയുമായി   മുംബൈയിൽ  മലയാളി വിദ്യാർത്ഥി :

വേലൂർ :


        തൃശൂർ തയ്യൂർ  സ്വദേശിയുമായ സെബാസ്റ്റ്യന്റെയും  കവിയും അദ്ധ്യപികയുമായ സുധയുടെയും മകനായ വരുൺ 


  നിറങ്ങളുടെ  അപ്ര  തീക്ഷിത മിശ്രിതങ്ങൾ കൊണ്ട് കാൻവാ സുകളിൽ കാഴ്ചയുടെ നിറ സൗന്ദര്യം സൃഷ്ടിക്കുന്ന രചനകളുമായി ചിത്ര പ്രദർശനം.


ചിത്രകാരന്മാരുട സംഗമ കേന്ദ്രമായ  മുബൈ ലെ കാലാഗോഡാ ജെഹാം ഗിർ ആർട്ട്‌ ഗാലറിക്കു മുന്നിൽ ബിഎംസി യുടെ ഓപ്പൺ ആർട്ട്‌ ഗ്യാലറിയായ ആർട്ട്‌ പ്ലാസയിലാണ് അംബർ നാഥിൽ താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വരുൺ സെബാസ്റ്റ്യന്റെ ആർട്ട്‌ എക്സിബിഷൻ. 


ഓയിൽ, ആക്രിലിക്, സ്കെച് എന്നീ വൈവിധ്യങ്ങൾ നിറഞ്ഞ രീതികളിൽ സൃഷ്ടിച്ചെടുത്ത വരുണിന്റെ ചിത്രങ്ങൾ മനസിലെ വർണങ്ങളുടെ പ്രതിബിംബങ്ങളാണ്.

പ്രകൃതിയോടും മനുഷ്യനോടും ചേർന്നു നിൽക്കുന്ന ചിത്രങ്ങളിൽ തെരുവ് ഗായകന്റെയും, ചിന്താവിഷ്ടയായ യുവതിയുടെയും ഓയിൽ പെയിന്റിംഗുകളും ആൽബർട്ട് ഐൻസ്റ്റീന്റെ സ്കെച്ചും നവ ചിത്രകാരന്റെ പരിധികൾക്ക പ്പുറത്തുള്ള രചനകളായി. കഥകളിയും, മോഹിനിയാട്ടവും പ്രകൃതി ചാരുതയും പകർത്തിയ ക്യാൻവാസുകളിലേക്ക് നമ്മൾ അറിയാതെ അടുത്തുപോകും.



ആക്രിലിക്കിൽ വരച്ചെടുത്ത സ്ത്രീ നാരി ശക്തിയുടെ പ്രകട ഭാവമാകുന്നു . ശ്രീ ബുദ്ധൻ, മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള മറ്റു ചിത്രങ്ങളും വരുണിന്റെ ദൃശ്യ വിരുന്നിലുണ്ട്.



15ഓളം ചിത്രകാരന്മാർ ഓപ്പൺ ഗ്യാലറിയിൽ ചിത്രങ്ങളുടെ പ്രദർശനവുമായുണ്ട്.

  കേവല കാഴ്ചകളുടെ അപ്പുറത്തേക്ക് ആസ്വദിക്കാവുന്ന വർണങ്ങൾ കാഴ്ച കാർക്ക് ആനന്ദം നൽകുമെന്നാണ് എക്സിബിഷനെ കുറിച്ചുള്ള വരുണിന്റെ വിലയിരുത്തൽ.



വിദേശികൾ ഉൾപ്പെടെയുള്ള മികച്ച ചിത്രകാരൻമാരുമായുള്ള സംവാദങ്ങൾ ചിത്ര ലോകം തന്റേത് കൂടി സ്വന്തമാക്കാനുള്ള വരുണിന്റെ ശ്രമങ്ങൾക്ക്  ഈ പ്രദർശനം വേഗം നൽകും.

ഫെബ്രുവരി 19നു ആരംഭിച്ച പ്രദർശനവും വില്പനയും 25നു സമാപിക്കും.