ലോക വനിതാ ദിനം ആഘോഷിച്ചു..


 പുറ്റേക്കര., ലോക വനിത ദിന ആഘോഷചടങ്ങുകൾ കൈപറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ പകൽ വീട്ടിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു




 കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിൻഡി ഷിജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി വി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.


മികച്ച കർഷകരായി തെരഞ്ഞെടുത്ത വനിത കർഷകരെയും, തൊഴിലുറപ്പ് പദ്ധതിയിൽ നൂറു ദിവസം പിന്നിട്ട വനിത തൊഴിലാളികളെയും യോഗത്തിൽ ആദരിച്ചു... വനിതാ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്നവരെയും യോഗത്തിൽആദരിച്ചു. ഗ്രാമപഞ്ചായത്തംഗം ലിൻഡി ഷിജുവിനെ യോഗം ആദരിച്ചു..കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, മേരി പോൾസൺ, റിൻസി ജോയൽ, ജോയ്സി  ഷാജൻ, റിട്ടയേർ ഡ് തഹസിൽദാർ സി.പി.ജോസ്, റിട്ടയേർഡ് അധ്യാപിക കല്യാണി വാസു, മിനി എ. ജെ, ജെൻസി ഡേവിഡ് എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മധുര പലഹാരങ്ങൾ ചെയ്തു..