വെളിച്ചത്തിന്റെ പൊൻതൂവലായി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂർ : തൃശ്ശൂർ ജില്ലയിലെ മുണ്ടൂർ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പകർന്നു നൽകാൻ 2004-ൽ സ്ഥാപിതമായ വിദ്യാലയമാണ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ വയനാട് മാനന്തവാടിയിൽ ഉള്ള നിർമ്മല പ്രോവിൻസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം നാടിന്റെ കെടാവിളക്കായി വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു കൊണ്ട് 21 വർഷം പിന്നിട്ടു, തൃശ്ശൂർ ജില്ലയിലെ മികച്ച സിബിഎസ്ഇ വിദ്യാലയങ്ങളിൽ ഒന്നായി മുണ്ടൂർ നിർമ്മൽ ജ്യോതി വളർന്നുകൊണ്ടിരിക്കുന്നു. പഠനത്തില…
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പുഴയ്ക്കൽ ഏരിയതല മെമ്പർഷിപ് ഉത്ഘാടനം KSKTU ജില്ലാ പ്രസിഡന്റ്, സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി അംഗം കൂടിയായ സ: എം കെ പ്രഭാകരൻ നിർവഹിച്ചു. വേദിയിൽ വച്ചു BDS നു ഉന്നതവിജയം നേടിയ Dr ആകാശ് നെ അനുമോദിച്ചു ഉപഹാരം നൽകി. സ: KK പ്രഭാകരൻ സ്വാഗതാവും സ: MA വിശ്വനാഥൻ അധ്യക്ഷനുമായി. യോഗത്തിൽ സിപിഐഎം കൈപ്പറമ്പ് ലോക്കൽ സെക്രട്ടറി സ: എം എസ് ശ്രീജിത്ത് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സിപിഐഎം ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ സഖാക്കൾ എം ജെ നിജോൺ,സിന്ധു നന്ദൻ, സി പി ജോയ്, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.KSKTU മേഖല ജോയിന്റ് സെക്രട്…
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പ് സെന്ററിൽ തൃശൂർ ഭാഗത്തുനിന്നു ചൂണ്ടൽഭാഗത്തേക്ക് പോകുന്ന ഓട്ടോറിക്ഷയും റോഡ് ക്രോസ് ചെയ്യാൻ നിൽക്കുന്ന ബൈക്കും തമ്മിലിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. പരിക്കുപറ്റിയ ഓട്ടോ ഡ്രൈവർ പുതുശേരി സ്വദേശി പൂവത്തിങ്കൽ വീട്ടിൽ നാരായണൻ മകൻ രാജൻ(64), ഭാര്യ ഷീജ(46) എന്നിവരെ കേച്ചേരി ആകട്സ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (30/10/2024) ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അമല ആരോഗ്യമാസിക പ്രകാശനകര്‍മ്മം നടത്തി. അമല ആരോഗ്യമാസികയുടെ പ്രകാശനകര്‍മ്മം ഗോവ ഗവര്‍ണര്‍ ശ്രീധരന്‍പിള്ള കുന്ദംകുളം ഓര്‍ത്തഡോക്സ് മെത്രാപ്പോലിത്ത ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസിന് നല്കി പ്രകാശനം ചെയ്തു. ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ആന്റണി മണ്ണുമ്മല്‍ മുതലായവര്‍ സമീപം.
കുന്നംകുളം യങ്ങ്മേറ്റ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുന്നംകുളം : കുന്നംകുളത്തും, പരിസര പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന യങ്ങ്മേറ്റ്സ് ക്ലബ് വാർഷീക പൊതുയോഗത്തിൽ 2024 - 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ഗിൽബർട്ട് എസ് പാറമേൽ. വൈസ് പ്രസിഡന്റ് : ജിനീഷ് ജി തെക്കേക്കര . സെക്രട്ടറി : ബിജീഷ് കെ.സി . ജോയന്റ് സെക്രട്ടറി : ജെനീത് ജോൺ . ട്രഷറർ : സെബു. സി. പി.
എരുമപ്പെട്ടി മങ്ങാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. മുള്ളൂർക്കര സ്വദേശി കൊരപ്പനാലുക്കൽ സുഹൈലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മങ്ങാട് ചാത്തൻകുളം റോഡ് വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. വരവൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ബുള്ളറ്റും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ സുഹൈലിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിത്തടം ചിറമനേങ്ങാട് റോയൽ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാർഥിയാണ് സുഹൈൽ.
സ്കാനിങ് മെഷീൻ സ്വിച്ച് ഓൺ കർമ്മം നടന്നു കൈപ്പറമ്പ് നൈൽ ഹോസ്പിറ്റലിൽ സ്കാനിങ് വിഭാഗം 3ഡി 4ഡി സ്കാനിങ് മെഷീൻറെ സ്വിച്ച് ഓൺ കർമo രാവിലെ 10.30 മണിക്ക് നടന്നു. സ്വിച്ച് ഓൺ കർമം ഡോ.അലോക് വി.ആർ (Neonatologist and Paediatrician) നിർവഹിച്ചു. ശ്രീമതി ജിത അലോക് (Joint Managing Director), ഡോ.അശ്വതി, ഡോ.ഫെബിൻ, ഡോ.ജയകൃഷ്ണൻ, ഡോ.ബിപിൻ (Fetal Medicine വിഭാഗം), നഴ്സിംഗ് സൂപ്രണ്ട് ജോസ്ഫിൻ എന്നിവർ പങ്കെടുത്തു.
വേലൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂർ യൂണിറ്റിൻ്റെ വനിതാ വിംഗ് തിരഞ്ഞെടുപ്പും അർദ്ധവാർഷിക മീറ്റിങ്ങും നടത്തി- ജന. സെക്രട്ടറി എം.എം. ഫ്രാൻസിയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച തിരഞ്ഞെടുപ്പ് മീറ്റിങ്ങിൽ 2024-2026 വർഷത്തേക്കുള്ള വനിതാ വിംഗ് ഭാരവാഹികളായി പ്രസിഡന്റ് അനുഫ്രാൻസിയേയും, സെക്രട്ടറി പ്രിയ ആനന്ദ്, ട്രഷർ ലിസ്സി സണ്ണിയേയും മറ്റു ഭാരവാഹികളെയും തെരങ്ങെടുത്ത ചടങ്ങിൽ; സമിതി പ്രസിഡൻ്റ് സി.വി. ബാബു ഭാരവാഹികൾക്ക് പൂക്കൾ നെൽകി സ്വീകരിച്ചു. തുടർന്ന് സെക്രട്ടറി എം.എം. ഫ്രാൻസി റിപ്പോർട്ട് അവതരിപ്…
സൗഗന്ധികം : SSLC 1981- 82 ബാച്ച് സംഗമം പറപ്പൂർ ഫൊറോന വികാരി റവ: ഫാ സെബി പുത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു. പറപ്പൂർ സെൻ്റ് ജോൺസ് SSLC 1981-82 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം സ്കൂൾ മാനേജർ ഫാ : സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഗുരുരത്നം പുരസ്കാര ജേതാവും പ്രസിഡണ്ടുമായ ആനന്ദൻ മാസ്റ്റർ, ഏരോ നോട്ടിക്സിൽ ഒന്നാം റാങ്ക് ജേതാവായ ഡിഫ്ന ഡൊമിനിക്, 81-82 ബാച്ചിലെ ടോപ്പ് സ്ക്കോറർ ആയ പി.വി. തോമസ്, മുൻസൈനിക ഉദ്യോഗസ്ഥനും ബാച്ചിൻ്റെ പ്രത്യേക പുരസ്കാര ജേതാവുമായ സെബാസ്റ്റ്യൻ എ.കെ. , എന്നിവരെ ആദരിച്ചു. നിലവിലെ പരീക്ഷകളിൽ 8 , 9, 10 ക്ലാസ്സുകളിൽ ഉന്നത പഠനന നില…
വേലൂർ ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകിൽ സ്കൂൾ ബസിടിച്ച് രണ്ട് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു. സ്വകാര്യ സ്കൂൾ ബസ് ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന വിറക് കയറ്റിയ അശോക് ലെയ്ലാന്റ് മിനിലോറിയുടെ പുറകിലാണ് ഇടിച്ചത്. ഇന്ന് വൈകീട്ട് ആയിരുന്നു അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മിനിലോറി കാനയിലേയ്ക്ക് ചാടി റോഡരികിലുള്ള വീട്ടുമതിലിൽ ഇടിച്ചു നിന്നു. സ്കൂൾ ബസിന്റെ മുൻവശവും ചില്ലും പൂർണമായും തകർന്നു. നാട്ടുവാർത്ത News
⭕ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും അസിസ്റ്റന്റു്റും പിടിയിൽ⭕ തൃശൂർ: അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിലായി. ഒല്ലൂക്കര വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസർ മുറ്റിച്ചൂർ പടിയം സ്വദേശി ചോരങ്ങത്ത് പ്രസാദ്, വില്ലേജ് അസിസ്റ്റന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പിടികൂടിയ മണ്ണുമാന്തി യന്ത്രം വിട്ടു കൊടുക്കാൻ ഭൂമിയുടെ തരം സംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് കൈക്കൂലി വാങ്ങിയത്. ഇവർ അഞ്ച് ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെ ട്ടതെന്നാണ് വിവരം. ഇപ്പോൾ പിടിയിലായ പ്രസാദ് താന്ന്യം വില…
⭕ ⚽S⚽F⚽A സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരണം യോഗം ഉൽഘാടനം ചെയ്തു.⭕ സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി യോഗം 2024 ഒക്ടോബർ 18 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കണ്ണൂർ നായനാർ അക്കാദമയിൽ വെച്ച് ചേർന്നു. S FA സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെ നിൻ തൃശൂർ ഉൽഘാടനം ചെയ്തു. യോഗത്തിൽ SFA കണ്ണൂർ ജില്ലാ പ്രസിഡണ്ട് എളയേടത്ത് അഷ്റഫ് വളപട്ടണം, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം സുമേഷ് സ്വാഗതം പറഞ്ഞു. SFA സംസ്ഥാന വൈസ് പ്രസിഡണ്ട് റോയൽ മുസ്തഫ മുഖ്യ പ്രഭാക്ഷണം നടത്തി. SFA കാസർഗോഡ് ജില്ല സെക്രട്ടറി എം.എ.ലത്തീഫ് സംസാരിച്ചു. യോഗത…
⭕ അപ്രിയ സത്യങ്ങൾ വാർത്തയാക്കി;⭕ പേരാമംഗലം പോലീസിൽ എനിക്കെതിരെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ വ്യാജ പരാതികൾ,⭕ ❗വിഷമവൃത്തത്തിൽ ഞാനും❗ കൈപ്പറമ്പ് മേഖലയിലെ ഹോട്ടലുകളിലും ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളുടെ വാർത്ത പ്രസിദ്ധീകരിച്ച നമ്മുടെ Live നാട്ടുവാർത്ത News ന് എതിരെ വ്യാജ പരാതികളുമായി ചില സ്വകാര്യ ഹോട്ടലുടമകൾ രംഗത്ത് വന്നത് തീർത്തും സത്യസന്ധമായി വാർത്തകൾ ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്കേറ വിഷമമുണ്ടാക്കിയ സംഗതിയായി കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ കൈപ്പറമ്പ് മേഖലയിൽ നടത്തിയ റെയ്ഡ് മാധ്യമപ്ര…
രണ്ട് കിലോ കഞ്ചാവുമായി തലക്കോട്ടുകര സ്വദേശിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വേലൂർ തലക്കോട്ടുക്കര സദേശി റിയാസാണ് അറസ്റ്റിലായത്. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു. തലക്കോട്ടുക്കര സദേശി മമ്മസ്രായില്ലത്ത് റിയാസ് (30) നെയാണ് ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ട് പ്രതി വേലൂർ സ്വദേശി സാജൻ ഓടി രക്ഷപ്പെട്ടു. ഇന്നലെ (വ്യാഴാഴ്ച) രാത്രി 10 മണിയോടെ തലക്കോട്ടുക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന് സമീപം വെച്ചാണ് റിയാസ് പിടിയിലായത്. തലക്കോട്ടുക്കരയിലും പരിസര പ്രദേശങ്ങളിലും കഞ്ചാവിന്റെ ഉപയോഗവും വിൽപ്പനയും വൻതോതിൽ നടക്…
അഞ്ചു വയസ്സുകാരനെ മർദ്ദിച്ച സംഭവം: അധ്യാപിക അറസ്റ്റിൽ തൃശൂരിൽ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലെ അധ്യാപിക തിരൂർ സ്വദേശിനി സെലിൻ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. _നാട്ടുവാർത്തകൾ വാട്സ് ആപ്പില്‍ ലഭിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക._ 👇
കൃത്രിമ കാൽ നൽകി കൊണ്ട് കേളി കലാ സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. പേരാമംഗലം: പേരാമംഗലം കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ, പേരാമംഗലം പടിഞ്ഞാറ്റു മുറിയിൽ കോലഴി വീട്ടിൽ രാജൻ എന്നയാൾക്ക് കൃത്രിമ കാൽ നൽകി, ഇതോടെ സംഘടനയുടെ മാനവിക പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചർ ചടങ്ങിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, മുൻ പ്രസിഡന്റ് സി.ജെ. ആന്റോ, കേളി പ്രസിഡണ്ട് ശ്രീതു, സെക്രട്ടറി സുകേഷ്, മറ്റു ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ രാജന് കൃത്രി…
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂർ പോസ്റ്റ് ഓഫീസ് സെന്ററിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി വി കെ രഘു സ്വാമി ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർഅമ്പലപ്പാട്ട് മണികണ്ഠൻ,പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാവ് യാവൂട്ടി ചിറമനങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി കെ ശ്യാംകുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സെഫീന അസീസ്, പി കെ ഗോപാലകൃഷ്ണൻ, പി പി യേശുദാസ്, ഷ…
നിർമ്മൽ Expo 2024 ന് തുടക്കമായി മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന്റെ Nirmal Expo 2K24 ശാസ്ത്ര മേള റവ. ഫാ. തോമസ് മണകുന്നേൽ ഉദ്ഘാടനം ചെയ്ത് ഇന്നത്തെ തലമുറയും ശാസ്ത്രവും എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. നിർമ്മൽ ജ്യോതിയും STOGO യും ഒന്നുചേർന്ന് നടത്തുന്ന ഫെസ്റ്റിൽ AI, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ കുട്ടികൾ നിരവധി പ്രൊജക്റ്റുകൾ അവതരിപ്പിച്ചു. അസോസിയേറ്റ് മേനേജർ സി. ആൻസി പോൾ എസ് എച്ച് പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച് പ്രോജക്റ്റ് മേനേജർ ആർ ലിൻ്റാ റിജിയണൽ ഹെഡ് ജോമറ്റ് ജോസ് കുട്ടികൾക്ക് ആശംസകൾ നൽകി സംസാരിച്ചു. STOGO പ്രതിനിധികളും…
ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ ഭവനപദ്ധതി സംസ്ഥാന അനുപതി പത്ര വിതരണം ഉദ്ഘാടനം അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ വെച്ച് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വക്കേറ്റ് കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ്,ഡെപ്യൂട്ടി മേയർ എം എൽ റോസി,ഗീതാഗോപി എക്സ് എംഎൽഎ, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി . വി.ബാലൻ കോഴിക്കോട് എന്നിവർ സമീപം...
⭕75-ാം വയസ്സിലും ആരോഗ്യത്തോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ, ആദ്യ നൂറ് ദിനം കരസ്ഥമാക്കി.⭕ വേലൂർ വേലൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ, ആദ്യ നൂറ് ദിനം കരസ്ഥമാക്കിയ പട്ടിയിൽ പടിഞ്ഞാറൂട്ട് സരോജിനി അമ്മയെ പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ പൊന്നാട അണിയിച്ച് ആദരിച്ചു. ADS പ്രസിഡൻറ് രുക്മണി രാമകൃഷ്ണൻ, തൊഴിലുറപ്പ് മേറ്റ് മാരായ രമ , ശശികല വിജിലൻസ് കമ്മിറ്റി അംഗങ്ങൾ , പരമേശ്വരൻ ആരുവാതോട്ടിൽ, ലോറൻസ് അറക്കൽ, ഗിരീഷ് കൊമ്പത്ത്, തൊഴിലുറപ്പ് വേലൂർ പഞ്ചായത്ത് ഇൻ ചാർജ് വിനി രതീഷ്, ഭൂ ഉടമ രാധ പടിയത്ത് , തൊഴിലു…
❗ജനഹൃദയങ്ങളിൽ ഉമ്മൻചാണ്ടി ❗ ⭕ ജനകീയ സംഗമവും മുക്കാട്ടുകരയിൽ സംഘടിപ്പിച്ചു.⭕ മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ സ്മരണാർത്ഥം രൂപം കൊണ്ട കരുണം കൂട്ടായ്മ യുടെ നേതൃത്വത്തിൽ ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി എന്ന വിഷയത്തിന് ആസ്പദമായ സ്കൂൾ തലത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികൾക്ക് അവാർഡ് വിതരണവും, ഊരത്ത് ഭാസ്കരൻ നായർക്ക് മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാര സമർപ്പണവും, ജനകീയ സംഗമവും മുക്കാട്ടുകരയിൽ സംഘടിപ്പിച്ചു. ചലചിത്ര നിരൂപകൻ ഡോ. അരവിന്ദൻ വല്ലച്ചിറ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ജെൻസൻ ജോസ് കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഒഐസിസ…
⭕മാലിന്യം തള്ളുന്നത് പതിവാകുന്നു⭕ പോർക്കളെങ്ങാട് പാടത്തിന്റെ പരിസരത്തെ പാതയോരത്തിൽ സാമൂഹ്യവിരുദ്ധർ വേസ്റ്റ് കൊണ്ടുവന്നു തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ പാതിയോരത്ത് വലിച്ചെറിഞ്ഞ മാലിന്യം തെരുവുനായക്കൾ കടിച്ചു വലിച്ച് പാതയോരത്ത് പരത്തുകയും, കാക്കൾ ഈ വേസ്റ്റുകൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സിൽ ഇടുകയും പതിവാവുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. അധികൃതർ വേസ്റ്റ് തള്ളുന്നവർക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സി പി ഐ എം കടങ്ങോട് ലോക്കൽ സമ്മേളനം ഒക്ടോബർ 30,31 - സംഘാടക സമിതി രൂപീകരിച്ചു സിപിഐ എം 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള കടങ്ങോട് ലോക്കൽ സമ്മേളനത്തിനുള്ള സംഘാടകസമിതി രൂപീകരിച്ചു. ലോക്കൽ കമ്മറ്റിക്ക് കീഴിലെ 13 ബ്രാഞ്ച് സമ്മേളനവും പൂർത്തിയായി സമ്മേളനം തിരഞ്ഞെടുത്ത ലോക്കൽ സമ്മേളന പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഒക്ടോബർ 30 ന് സ. സീതാറാം യെച്ചൂരി നഗറിൽ ( മുക്രിയകത്ത് ഓഡിറ്റോറിയം വെള്ളറക്കാട് ) നടക്കും. ഒക്ടോബർ 31 ന് സ. സി എസ് മോഹനൻ നഗറിൽ ( റൈസ് മിൽ സെൻ്റർ ) പൊതുസമ്മേളവും ചേരും. സമ്മേളനത്തിൽ ഭാഗമായി 13 ബ്രാഞ്ചിലും അനുബന്ധ പരിപാട…
ദിശ ക്ലാസ്സ് രണ്ടാം ബാച്ച് വിജയദശമി ദിവസം ആരംഭിച്ചു. ചിത്രം : ( കൈപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിവികസത്തിനു വേണ്ടി ആരംഭിക്കുന്ന ദിശ ക്ലാസ്സിന്റെ രണ്ടാമത് ബാച്ചിന്റെ ഉത്ഘാടനം പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.രതീഷ് നിർവഹിക്കുന്നു ) കൈപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി വിദ്യാർത്ഥികളുടെ വ്യക്തിവികാസത്തിനായുള്ള ദിശ പഠന ക്ലാസ്സിന്റെ രണ്ടാം ബാച്ച് ഉത്ഘാടനം ക്ഷേത്രം പ്രസിഡന്റ് ടി എസ് അനിലന്റെ അദ്ധ്യക്ഷതയിൽ പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ K…