പ്രതിഷേധ ധർണ്ണ


കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വേലൂർ പോസ്റ്റ് ഓഫീസ് സെന്ററിൽ പ്രതിഷേധ ധർണയും പ്രകടനവും നടത്തി. 



    ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മമ്പറമ്പിൽ അധ്യക്ഷനായ യോഗത്തിൽ  ഡിസിസി ജനറൽ സെക്രട്ടറി വി കെ രഘു സ്വാമി ഉദ്ഘാടനം നിർവഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർഅമ്പലപ്പാട്ട് മണികണ്ഠൻ,പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാവ് യാവൂട്ടി ചിറമനങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി കെ ശ്യാംകുമാർ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സെഫീന അസീസ്, പി കെ ഗോപാലകൃഷ്ണൻ, പി പി യേശുദാസ്, ഷറഫു പന്നി തടം, സജീവ് ചാത്തനാത്ത്,പി കെ രാമകൃഷ്ണൻ, സലിം എരുമപ്പെട്ടി, എൻ എച്ച് നൗഷാദ്, വിശ്വംഭരൻ കടവല്ലൂർ,കൃഷ്ണൻകുട്ടി കടങ്ങോട്, ശിവരാമൻ, സൈമൺ സിഡി, ജോസ് ഒലക്കേങ്കിൽ, അബു സാലി പ്രസംഗിച്ചു.