വെളിച്ചത്തിന്റെ പൊൻതൂവലായി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ
മുണ്ടൂർ :
തൃശ്ശൂർ ജില്ലയിലെ മുണ്ടൂർ പ്രദേശത്ത് വിദ്യയുടെ വെളിച്ചം പകർന്നു നൽകാൻ 2004-ൽ സ്ഥാപിതമായ വിദ്യാലയമാണ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ, തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ വയനാട് മാനന്തവാടിയിൽ ഉള്ള നിർമ്മല പ്രോവിൻസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഈ വിദ്യാലയം നാടിന്റെ കെടാവിളക്കായി വിദ്യാർത്ഥികൾക്ക് വെളിച്ചം പകർന്നു കൊണ്ട് 21 വർഷം പിന്നിട്ടു,
തൃശ്ശൂർ ജില്ലയിലെ മികച്ച സിബിഎസ്ഇ വിദ്യാലയങ്ങളിൽ ഒന്നായി മുണ്ടൂർ നിർമ്മൽ ജ്യോതി വളർന്നുകൊണ്ടിരിക്കുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും എല്ലാ കാലത്തിലും മികച്ച സ്ഥാനങ്ങൾ കൈവരിക്കാൻ ഇതിനോടകം നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തൃശ്ശൂർ സഹോദയ ജില്ലാ കലോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കാനും നിർമ്മൽ ജ്യോതി സ്കൂളിന് സാധിച്ചു.
(സഹോദയ സ്കൂൾ കോംപ്ലക്സ് തൃശ്ശൂർ നടത്തിയ ജില്ലാ തല ബാൻ്റ് മത്സരത്തിൽ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ ബാൻ്റ് ടീം ).
കൂടാതെ ദീപിക ചിൽഡ്രൻസ് ലീഗുമായി (ഡി സി എൽ ) സഹകരിച്ച് സാമൂഹികവും സാംസ്കാരികവും മതപരവുമായ മേഖലകളിൽ മികച്ച വിജയം കൈവരിക്കാനും നിർമ്മൽ ജ്യോതി വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.
കെ സി എസ് എൽ, തിരുബാലസഖ്യം , തുടങ്ങിയ എല്ലാ സംഘടനാ പ്രവർത്തനങ്ങളിലും നിർമ്മൽ ജ്യോതി സ്കൂളിന്റെ സജീവ സാന്നിധ്യം അഭിനന്ദനാർഹമാണ്.
സ്പോർട്സിൽ ജില്ലാതലത്തിലും സ്റ്റേറ്റ് തലത്തിലും നിർമ്മൽ ജ്യോതിയിലെ വിദ്യാർത്ഥികൾ ചാമ്പ്യന്മാരാണ്.
ദീപിക പത്രത്തിലേക്കുള്ള വാർത്തകളും പരസ്യങ്ങളും ചരമങ്ങളും നൽകുവാൻ
👇
9349748665
















