കൃത്രിമ കാൽ നൽകി കൊണ്ട് കേളി കലാ സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി.

 കൃത്രിമ കാൽ നൽകി കൊണ്ട്  കേളി കലാ സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി.

 പേരാമംഗലം:

 പേരാമംഗലം കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ, പേരാമംഗലം പടിഞ്ഞാറ്റു മുറിയിൽ കോലഴി വീട്ടിൽ രാജൻ എന്നയാൾക്ക് കൃത്രിമ കാൽ നൽകി, ഇതോടെ സംഘടനയുടെ മാനവിക പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി.


കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചർ ചടങ്ങിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, മുൻ പ്രസിഡന്റ് സി.ജെ. ആന്റോ, കേളി പ്രസിഡണ്ട് ശ്രീതു, സെക്രട്ടറി സുകേഷ്, മറ്റു ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ  രാജന് കൃത്രിമ കാൽ കൈമാറി.