⭕75-ാം വയസ്സിലും ആരോഗ്യത്തോടെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ, ആദ്യ നൂറ് ദിനം കരസ്ഥമാക്കി.⭕
വേലൂർ
വേലൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ, ആദ്യ നൂറ് ദിനം കരസ്ഥമാക്കിയ പട്ടിയിൽ പടിഞ്ഞാറൂട്ട് സരോജിനി അമ്മയെ പന്ത്രണ്ടാം വാർഡ് മെമ്പർ സി ഡി സൈമൺ പൊന്നാട അണിയിച്ച് ആദരിച്ചു.
ADS പ്രസിഡൻറ്
രുക്മണി രാമകൃഷ്ണൻ, തൊഴിലുറപ്പ് മേറ്റ് മാരായ രമ , ശശികല വിജിലൻസ് കമ്മിറ്റി അംഗങ്ങൾ , പരമേശ്വരൻ ആരുവാതോട്ടിൽ, ലോറൻസ് അറക്കൽ, ഗിരീഷ് കൊമ്പത്ത്, തൊഴിലുറപ്പ് വേലൂർ പഞ്ചായത്ത് ഇൻ ചാർജ് വിനി രതീഷ്, ഭൂ ഉടമ രാധ പടിയത്ത് , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു. തൊഴിലാളികൾ മധുര പലഹാര വിതരണം നടത്തി.
75-ാംവയസ്സിലും ആരോഗ്യത്തോടെ ഒന്നാം സ്ഥാനത്ത് എത്തിയ സരോജിനി അമ്മ മറ്റുള്ള തൊഴിലാളികൾക്ക് മാതൃകയാണെന്ന് വാർഡ് മെമ്പർ സി ഡി സൈമൺ പ്രത്യേകം എടുത്തു പറയുകയുണ്ടായി.

