⭕⚽S⚽F⚽A സംസ്ഥാന സമ്മേളനം സംഘാടക സമിതി രൂപീകരണം യോഗം ഉൽഘാടനം ചെയ്തു.⭕
സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളന സംഘാടക സമിതി യോഗം 2024 ഒക്ടോബർ 18 ന് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കണ്ണൂർ നായനാർ അക്കാദമയിൽ വെച്ച് ചേർന്നു. S FA സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെ നിൻ തൃശൂർ ഉൽഘാടനം ചെയ്തു. യോഗത്തിൽ SFA കണ്ണൂർ ജില്ലാ പ്രസിഡണ്ട് എളയേടത്ത് അഷ്റഫ് വളപട്ടണം, അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം സുമേഷ് സ്വാഗതം പറഞ്ഞു. SFA സംസ്ഥാന വൈസ് പ്രസിഡണ്ട് റോയൽ മുസ്തഫ മുഖ്യ പ്രഭാക്ഷണം നടത്തി. SFA കാസർഗോഡ് ജില്ല സെക്രട്ടറി എം.എ.ലത്തീഫ് സംസാരിച്ചു. യോഗത്തിൽ ഹണ്ടേഴ്സ് ക്ലബ് കത്തുപറമ്പ് പ്രസിഡന്റ് സുധീർ കുമാർ, ഡയനാമോസ് ഇരിക്കൂർ പ്രസിഡണ്ട് അബ്ദുൾ ഖാദർ, കരീബിയൻസ് ക്ലബ്ബ് തളിപ്പറമ്പ് പ്രതിനിധി ജെസീം . മാഹി സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി നിഖിലേഷ് , ഹണ്ടേഴ്സ് കൂത്തുപറമ്പ് ക്ലബ്ബ് സെക്രട്ടറി പത്മനാഭൻ , ടൗൺ സ്പോർട്സ് ക്ലബ്ബ് ജോയിന്റ്സെക്രട്ടറി ഡിജി. ഇ.കെ., ഇ.കെ.നായനാർ കോളിക്കടവ് ഫുട്ബോൾകമ്മിറ്റി ജോയിന്റ് കൺവീനർ രതീഷ് കെ , യൂറോ സ്പോർട്സ് ക്ലബ്ബ് പ്രതിനിധി മൂസ മട്ടന്മൽ എന്നിവർ സംസാരിച്ചു. നവംബർ 9കണ്ണൂർ നായനാർ അക്കാദമിയിൽ വെച്ചാണ് സമ്മേളനം ചേരുക. സമ്മേളനം വിജയിപ്പിക്കാൻ 101 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ : ചെയർമാൻ എളയടത്ത് അഷ്റഫ്, വൈസ് ചെയർമാൻ ന്മാർ :അബ്ദുൾ ഖാദർ ഇരിക്കൂർ, ദിൽഷാദ് തളിപ്പറമ്പ്. ജനറൽ കൺവീനർ:എം സുമേഷ് ഇരിട്ടി,. ജോയിന്റ് കൺവീനർമാർ :നിഖിലേഷ് മാഹി,. സുധീർ കുമാർ കൂത്തുപറമ്പ്. ട്രഷറർ :കെ എ ഹമീദ് തലശ്ശേരി.
