ദിശ ക്ലാസ്സ് രണ്ടാം ബാച്ച് വിജയദശമി ദിവസം ആരംഭിച്ചു.
ചിത്രം :
( കൈപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിവികസത്തിനു വേണ്ടി ആരംഭിക്കുന്ന ദിശ ക്ലാസ്സിന്റെ രണ്ടാമത് ബാച്ചിന്റെ ഉത്ഘാടനം പേരാമംഗലം സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ.രതീഷ് നിർവഹിക്കുന്നു )
കൈപ്പറമ്പ് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി വിദ്യാർത്ഥികളുടെ വ്യക്തിവികാസത്തിനായുള്ള ദിശ പഠന ക്ലാസ്സിന്റെ രണ്ടാം ബാച്ച്
ഉത്ഘാടനം ക്ഷേത്രം പ്രസിഡന്റ് ടി എസ് അനിലന്റെ അദ്ധ്യക്ഷതയിൽ പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ
K C രതീഷ് നിർവഹിച്ചു. ദിശ പഠന ക്ലാസ്സ് രണ്ടാം ബാച്ച് എല്ലാ ഞായറാഴ്ചയിലും രാവിലെ 9:00 ന് ക്ഷേത്രം ഊട്ടുപുരയിൽ സൗജന്യമായി നടത്തുന്നു. ചടങ്ങിൽ തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അനന്തരാമൻ മുഖ്യാഥിതിയായി. കോഴ്സ് ഡയറക്ടർ രാജേഷ് തെക്കൂട്ട് കോഴ്‌സിനെ പറ്റി വിശദീകരിച്ചു .ക്ഷേത്രം സെക്രട്ടറി പ്രകാശ് മണ്ണൂർ ആശംസ അർപ്പിച്ചു. ദിശ ബാച്ച് 1 വിദ്യാർഥി ദേവിക സ്വാഗതവും ജിഷ നന്ദിയും രേഖപ്പെടുത്തി.
.jpg)