അപ്രിയ സത്യങ്ങൾ വാർത്തയാക്കി;

 ⭕ അപ്രിയ സത്യങ്ങൾ വാർത്തയാക്കി;⭕ പേരാമംഗലം പോലീസിൽ എനിക്കെതിരെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ വ്യാജ പരാതികൾ,⭕ ❗വിഷമവൃത്തത്തിൽ ഞാനും❗

  കൈപ്പറമ്പ് മേഖലയിലെ ഹോട്ടലുകളിലും ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളുടെ വാർത്ത പ്രസിദ്ധീകരിച്ച നമ്മുടെ Live നാട്ടുവാർത്ത News ന് എതിരെ വ്യാജ പരാതികളുമായി ചില സ്വകാര്യ ഹോട്ടലുടമകൾ രംഗത്ത് വന്നത് തീർത്തും സത്യസന്ധമായി വാർത്തകൾ ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്കേറ വിഷമമുണ്ടാക്കിയ സംഗതിയായി


കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അധികൃതർ കൈപ്പറമ്പ് മേഖലയിൽ നടത്തിയ റെയ്ഡ് മാധ്യമപ്രവർത്തകനായ ഞാൻ നാട്ടുവാർത്തയിലൂടെ ചിത്രീകരിച്ച് വാർത്തയാക്കിയിരുന്നു .


നിങ്ങളേവരും പ്രസ്തുതവാർത്ത കണ്ടവരുമാണല്ലോ


അതേ തുടർന്ന് ഏതാനും ചില സ്വകാര്യ ഹോട്ടലുമകളിൽ നിന്നും എനിക്ക് ഭീഷണികൾ നേരിടേണ്ടിവരുകയും ചെയ്തു.


അവരുടെ കടയിലെ കച്ചവടം മുടക്കി എന്നാരോപിച്ച്

ഇല്ലാത്ത ഓരോ കാരണം ചമച്ച് എന്നെ കള്ളക്കേസിൽ കുടുക്കി

പോലീസ്സ്റ്റേഷനിലേക്കും മറ്റും നടത്തിക്കു മെന്നും വെല്ലുവിളിക്കുകയാണവർ


എന്നാൽ ആരോഗ്യ വകുപ്പ് അധികൃതർ വാട്സാപ്പിൽ അയച്ചു നൽകിയ പത്രകുറിപ്പും , ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥരുടെ പ്രവർത്തികളുമാണ് നമ്മുടെതുൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുള്ളതെന്ന് പേരാമംഗലം പോലീസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഒരു ഹോട്ടലുടമയുടെ പരാതി ഇന്ന് സ്റ്റേഷനിൽ വെച്ച് തീർപ്പാക്കി.

 

പക്ഷേ മറ്റൊരു ഭക്ഷണ വിൽപ്പനശാലയുടെ ഉടമസ്ഥൻ നൽകിയ പരാതിയുടെ പേരിൽ അടുത്ത ദിവസം വീണ്ടും പോലീസ് സ്റ്റെഷൻ കയറിയിറങ്ങേണ്ട ഗതികേടിലാണ് ഞാൻ


ഇത്തരം പ്രവർത്തികൾ ജനാധിപത്യത്തിൻ്റെ നാലാം തൂണുകളായി വർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതും, ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതുമാണെന്നാണ് എനിക്ക് എന്റെ വായനക്കാരോടും പൊതുജനത്തിനോടും പറയ്യാൻ ഉള്ളത്.


എന്നിരുന്നാലും ചില സ്വകാര്യ വ്യക്തികളുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങി എന്റെ ധാർമിക ഉത്തരവാദിത്വം അടിയറ വെക്കില്ലെന്നാണ് പ്രധാനമായും നിങ്ങളുടെ വിശ്വസ്ഥനായ എനിക്ക് നിങ്ങളോട് പറയാനുള്ളത്


സഹ മാധ്യമപ്രവർത്തകരുടെ പരിപൂർണ പിൻതുണക്ക് ഈയവസരത്തിൽ നന്ദി അറിയിക്കുന്നതോടൊപ്പം

എനിക്കെന്നും ഏറെ പ്രിയപ്പെട്ടെനാട്ടുവാർത്തയുടെ പ്രേക്ഷറ്റുടെ പിൻന്തുണയും ആത്മാർഥമായി അഭ്യർഥിക്കുകയാണ്


ഏവർക്കും നൻമകൾ മാത്രം നേർന്നുകൊണ്ട് വിശ്വസ്ഥതയോടെ 

പോൾസൺ വാഴപ്പിള്ളി