വേലൂർ ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകിൽ സ്കൂ‌ൾ ബസിടിച്ച്  രണ്ട് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.

    സ്വകാര്യ  സ്കൂ‌ൾ ബസ് ആലിഞ്ചോട് വളവിൽ നിർത്തിയിട്ടിരുന്ന വിറക് കയറ്റിയ അശോക് ലെയ്ലാന്റ് മിനിലോറിയുടെ പുറകിലാണ് ഇടിച്ചത്. ഇന്ന് വൈകീട്ട് ആയിരുന്നു  അപകടം ഉണ്ടായത്.


   ഇടിയുടെ ആഘാതത്തിൽ മിനിലോറി കാനയിലേയ്ക്ക് ചാടി റോഡരികിലുള്ള വീട്ടുമതിലിൽ ഇടിച്ചു നിന്നു. 

സ്കൂൾ ബസിന്റെ മുൻവശവും ചില്ലും പൂർണമായും തകർന്നു. നാട്ടുവാർത്ത News