SSLC 1981- 82 ബാച്ച് സംഗമം

 സൗഗന്ധികം : SSLC 1981- 82 ബാച്ച് സംഗമം  പറപ്പൂർ ഫൊറോന വികാരി റവ: ഫാ സെബി പുത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു.

പറപ്പൂർ സെൻ്റ് ജോൺസ് SSLC 1981-82 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം  സ്കൂൾ മാനേജർ ഫാ : സെബി പുത്തൂർ ഉദ്ഘാടനം ചെയ്തു. അദ്ദേഹം ഗുരുരത്നം പുരസ്കാര ജേതാവും പ്രസിഡണ്ടുമായ ആനന്ദൻ മാസ്റ്റർ, ഏരോ നോട്ടിക്സിൽ ഒന്നാം റാങ്ക് ജേതാവായ  ഡിഫ്ന ഡൊമിനിക്, 81-82 ബാച്ചിലെ ടോപ്പ് സ്ക്കോറർ ആയ പി.വി. തോമസ്, മുൻസൈനിക ഉദ്യോഗസ്ഥനും ബാച്ചിൻ്റെ പ്രത്യേക പുരസ്കാര ജേതാവുമായ  സെബാസ്റ്റ്യൻ എ.കെ. , എന്നിവരെ ആദരിച്ചു. നിലവിലെ പരീക്ഷകളിൽ 8 , 9, 10  ക്ലാസ്സുകളിൽ ഉന്നത പഠനന നിലവാരം പുലർത്തിയവരായ ഏയ്ഞ്ചൽ,   മിജാൽ സി.ബി, സാൻ്റി സി  എന്നിവർക്ക് ക്യാഷ് അവാർഡും പുരസ്കാരവും നൽകി. സഹപാഠികൾ തങ്ങളുടെ ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു. ആനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടി ജോസഫ് മാസ്റ്റർ സ്വാഗതവും , ബാച്ച് അംഗങ്ങളായ ഫാ. സെബി സി ചിറ്റിലപ്പിള്ളി , പറപ്പൂർ സഹകരണ ബാങ്ക് സെക്രട്ടറി സലേഷ്യസ് സി.ജെ., ഫുട്ബോളർ  സി.വി.പാപ്പച്ചൻ, സെറ്റല്ല ടീച്ചർ, മാലതി ടീച്ചർ,എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ  സി.എ തോമസ് നന്ദി പറഞ്ഞു.