[⭕FLASH NEWS⭕] കെഎസ്ആർടിസിന് ബ്രേക്ക് പോയി: നിയന്ത്രണം വിട്ട് ബാരിക്കേഡ് തകർത്തു. _ഗുരുവായൂരിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകർത്തു. കൊടുങ്ങല്ലൂർ – ഗുരുവായൂർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബാരിക്കേഡ് തകർന്ന് ടയറിനിടയിൽ കുരുങ്ങിയതോടെയാണ് ബസ് നിന്നത്. അപകടത്തിൽ ഒരു ബൈക്കിനും കേടുപറ്റിയിട്ടുണ്ട്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ പടിഞ്ഞാറെ നടയിൽ ഇറക്കി ഡിപ്പോയിലേക്ക് തിരികെ പോകും വഴിയായിരുന്നു അപകടം സംഭവിച്ചത്.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരം ഭിന്ന ശേഷിക്കാർക്ക് നൽകുന്ന മുചക്ര വാഹനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവ്വഹിച്ചു. ഡിവിഷൻ മെമ്പർ ജിമ്മി ചൂണ്ടലിൻ്റെ സാന്നിദ്ധ്യത്തിൽ തോളൂർ പഞ്ചായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾ മുചക്രവാഹനങ്ങൾ ഏറ്റുവാങ്ങി. പ്രസിഡൻ്റ് വി.കെ. രഘുനാഥൻ , വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് , വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, മുൻ വൈസ് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി എന്നിവർ തോളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.
നവീകരണ കലശം കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്ന് (15/6/2024) മുതൽ 23-ാം തിയ്യതി ഞായറാഴ്ച വരെ നവീകരണകലശം നടത്തുന്നു. കലശത്തിന് പ്രാരംഭം കുറിക്കുന്നതിനുവേണ്ടി ഇന്നലെ (ജൂൺ 14-ാം തിയ്യതി) ക്ഷേത്രാങ്കണ ത്തിൽ വെച്ച് പ്രഗത്ഭ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. ഉച്ചതിരിഞ്ഞ് 4 മണിക്ക് നടന്ന സമ്മേളനത്തിൽ തെക്കേമഠം ദേവസ്വം മാനേജർ വടക്കുമ്പാട്ട് നാരായണന്റെ അധ്യക്ഷതയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. (ചെയർമാൻ, കേരള സംഗീത നാടക അക്കാദമി, തൃശ്ശൂർ), ഡോ. എം.വി. നടേശൻ (ഡയ…
ആരോഗ്യ സര്‍വ്വകലാശാല ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു ഈ ആദരം മുഴുവന്‍ കേരള ജനതക്കും അവകാശപ്പെട്ടത് - ഗവര്‍ണ്ണര്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല മാനവ സേവന രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ചവരെ ഹോണററി ഡോക്ടറേറ്റ് 'ഡോക്ടര്‍ ഓഫ് സയന്‍സ്' നല്കി ആദരിച്ചു. സര്‍വ്വകലാശാലയുടെ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ബിരുദദാനം നിര്‍വ്വഹിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി ചടങ്ങില്‍ സംസാരിച്ചു. പത്മശ്രീ പ…
കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി, സിനിമാ താരം, മാളവിക നായർ.... അമല നഗർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമ്മിക്കാൻ, സിനിമാതാരം, മാളവിക നായർ 30 സെൻ്റീമീറ്റർ നീളത്തിൽ മുടി മുറിച്ച് സമൂഹത്തിന് മാതൃകയായി. അമല മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന 34 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ. ജൂലിയസ് അറയ്ക്കൽ, ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ , ഡോ. രാകേഷ് എൽ. ജോൺ, വെൽനസ്സ് വിഭാഗം, മേധാവി, ഡോ. സിസ്റ്റർ ആൻസിൻ, കേശദാനം കോ ഓർഡിനേറ്റർ, ശ്രീ. പി.കെ …
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.; കൊടുങ്ങല്ലൂർ : ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായിപുല്ലൂറ്റ് കെകെടിഎം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നും തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎ കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് ഇന്ന് വൈകീട്ട് പ്രതികൾ പോലിസിന്റെ പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം …
കുവൈത്ത് തീപിടിത്തം: വീഡിയോ 👇 https://www.facebook.com/share/v/ki8VeQyeZqb5Y8kR/?mibextid=oFDknk മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും, കെട്ടിടത്തിൽ ഉണ്ടായിരുന്നത് 195 പേർ കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരേയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്. അതേസമയം പരിക്കേറ്റ 50 -ലധികം പേ…
വെള്ളക്കെട്ടിന് പരിഹാരമായ് തലക്കോട്ടുകരയിൽ ഗോൾഡൻ ബോയ്സിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടിന് പരിഹാരമായ വർഷങ്ങളായ് മണ്ണ് നികന്ന് കിടന്നിരുന്ന കാന വൃത്തിയാക്കി. ഗോൾഡൻ ബോയ്സ് ഭാരവാഹികളായ ആരോൺ,അഖിൽ,ആദിത്യൻ എന്നിവർ നേതൃത്വം നൽകി.
100 കിലോയുടെ മെഴുകുതിരി മാതാവിന് സമര്‍പ്പിച്ചു. അമല നഗര്‍: തന്റെ കാന്‍സര്‍ മാറിയതിന്റെ ഓര്‍മ്മക്കായ് അമല ആശുപത്രിയിലെ ഗ്രോട്ടോയില്‍ 100 കിലോയുടെ കൂറ്റന്‍ മെഴുകുതിരി സമര്‍പ്പിച്ചു അങ്കമാലി പുളിയനം മേലാപ്പിള്ളി ഷിജി വര്‍ഗ്ഗീസ്സ്. കാന്‍സര്‍ മാറിയിട്ട് 20 വര്‍ഷമായെങ്കിലും മാതാവിന്റെ ഗ്രോട്ടോയിലെ മെഴുകുതിരി സമര്‍പ്പണം മുടക്കിയിട്ടില്ല. ആദ്യമൊക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ വീട്ടില്‍ തന്നെ മെഴുകുതിരി നിര്‍മ്മാണവും വില്‍പ്പനയും ആരംഭിച്ചു. മാതാവിന്റെ അത്ഭുതരോഗശാന്തിയില് പൂര്‍ണ്ണവിശ്വാസമാണ് ഷിജിക്ക്. അമല ഡ…
തയ്യൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പഠന സാമഗ്രികൾ വിതരണം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ആൽഫ്രഡ് തോമസ്, ട്രഷർ രഘു കെ വി , എക്സിക്യൂട്ടീവ് അംഗം വിജീഷ്, മറ്റു അംഗങ്ങൾ ചേർന്നു പഠന സാമഗ്രികൾ സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബിജോയ് മാസ്റ്ററെ ഏല്പിച്ചു. അതതു ക്ലാസ്സ് ടീച്ചർ മാർ ഇത് വിദ്യാർത്ഥികൾക്ക് നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, പി ടി എ പ്രസിഡന്റ് ജെയിംസ് ടി ജെ , സ്റ്റാഫ് സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.…
അറിവിന്റെ വെളിച്ചവുമായി നിർമ്മൽ ജ്യോതി🖋️ 🖋️📚📚 മുണ്ടൂർ മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥികളുടെ ആദ്യ അക്ഷരം കുറിക്കുവാൻ കുഞ്ഞു കുരുന്നുകൾ ആർത്തുല്ലസിച്ച് വിദ്യാലയത്തിലെത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ എസ് എച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് അധ്യക്ഷത വഹിച്ചു. കെ ജി വിഭാഗം കോഡിനേറ്റർ ആയ സിസ്റ്റർ ടെസ്മിൻ എസ് എച് ആശംസകൾ അറിയിച്ച് സംസാരിച്ചു. യു കെ ജി വിദ്യാർത്ഥികളുടെ ആകർഷകമായ കലാപരിപാടികളും ചടങ്ങിൽ ശ്രദ്ധേയമായി.
ഇടപാടുകാരെ കബളിപ്പിച്ച് ഒളിവിൽ പോയ പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ കൊടുങ്ങല്ലൂർ : പണയം വെച്ചസ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപനത്തിന്റെ ഉടമ എറിയാട് മഞ്ഞളിപ്പള്ളി സ്വദേശി പണിക്കശ്ശേരി നാസറി (43)നെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പണിക്കശ്ശേരി ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയാണ് സർക്കിൾ ഇൻസ്പെക്ടർ എം. ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെമ്പല്ലൂർ കല്ലായി വീട്ടിൽ വീണയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടയിൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്…
. കേച്ചേരി പ്രിയദർശിനി സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി അഡ്വക്കേറ്റ് സിബി രാജീവിനെ തെരഞ്ഞെടുത്തു . മുൻ പ്രസിഡണ്ട് മുൻ മന്ത്രി ശ്രീ കെ പി വിശ്വനാഥന്റെ മരണത്തെ തുടർന്നാണ് വീണ്ടും ഇലക്ഷൻ വേണ്ടിവന്നത്. വൈസ് പ്രസിഡണ്ടായിജോസ് പോൾ. ടി. യെയും, സെക്രട്ടറിയായി എ എം മൊയ്തീനെയും തിരഞ്ഞെടുത്തു.മറ്റു ഡയറക്ടർമാർ പി മാധവൻ, മോഹനൻ കെ എസ്, പ്രതീഷ്,കലാ രവി,വേണുഗോപാൽ,സറീന ജയിംസ്,ഉണ്ണിഎറത്തു,വത്സ ജോസ്,ലളിത അപ്പുക്കുട്ടൻ,എന്നിവരാണ്.
Vet & Pets Medicines Retail & Wholesale Opp.Urban Bank, Pumb Stop, MUNDUR മുണ്ടൂർ അർബൻ ബാങ്കിന് മുൻവശത്തായി പ്രവർത്തിച്ചുവരുന്ന Vet & Pets Clinic ഡോക്ടറുടെ സേവനം ലഭ്യമാണ്. Dr.Rajan BVSC & Retd.AH Veterinary Surgeon (10.00 am to 7.00 pm) ആട്, പശു എന്നിവയെ ചെനയ്ക്ക് കുത്തിവെക്കുന്നു. (Artificial Insemination) പശു, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെ വീടുകളിൽ വന്ന് പരിശോധിച്ച് ചികിത്സ നടത്തുന്നതാണ്. Contact No.:☎️ 9072982161, 9447614528
സുഹൃത്തുക്കളുടെ മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ചെറുവത്താനി സ്വദേശി അമ്മാട്ട് വീട്ടില്‍ രവിയുടെ മകന് 26 വയസ്സുള്ള കുഞ്ഞന്‍ എന്ന വിഷ്ണുവാണ് ഞായറാഴ്ച്ച രാത്രി മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. മരിച്ച വിഷ്ണു സ്ഥിരമായി കാവിലക്കാട് ആനയെ കെട്ടുന്ന സ്ഥലത്ത് പോകാറുള്ളത് സുഹൃത്തുക്കള്‍ക്ക് ഇഷ്ടമല്ലെന്ന് പറയുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ യുവാവിനെ ആക്രമിക്കുകയും ബോധരഹിതനായി വീണതോടെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റതാാണെന്നാണ് സുഹൃത്തുക…
തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു . ഒളരിക്കര ദേവസ്വം ജീവനക്കാരൻ അവണിശ്ശേരി സ്വദേശി 72 വയസ്സുള്ള ഗിരിജൻ ആണ് മരിച്ചത്. ഒളരിക്കര ക്ഷേത്രത്തിൽ ആചാരവെടി പൊട്ടിക്കുന്നതിനിടെ കഴിഞ്ഞദിവസം ആയിരുന്നു അപകടം. കതിന പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ തീ തെറിച്ച് സമീപത്തെ വെടിമരുന്നിന് തീ പിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആയിരുന്നു മരണം.
[⭕FLASH NEWS⭕] (തൃശ്ശൂർ/ചാഴൂർ) കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു⭕ _ചാഴൂർ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു. പഴുവിൽ വേളൂക്കര ഗോപിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._
തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ തൃശ്ശൂരിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്മാൻ എംപി വിൻസന്റിനോടും രാജിവെക്കാൻ നിര്‍ദ്ദേശം . എഐസിസി തീരുമാനം കെപിസിസി ഇരു നേതാക്കളെയും അറിയിച്ചു. കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ചാലക്കുടി മണ്ഡലത്തിൽ തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിൽ പിന്നോട്ട് പോയതും ഡിസിസി ഓഫീസിൽ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്.
തണ്ടിലം സെന്റ് ആന്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാൾ ഇന്ന് (ജൂൺ 9 ഞായറാഴ്ച്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. . ജൂൺ 2 ഞായറാഴ്ച രാവിലെ 6.30 ന് ഇടവക വികാരി റവ. ഫാ ഡേവിസ് ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു. തിരുനാൾ ദിനമായ ഇന്ന് രാവിലെ 6 :30 നും 10 :30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.10:30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് കുറുമാൽ സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമത്തിലെ സുപ്പീരിയർ റവ. ഫാ. ഡേവിഡ് പേരാമം…
വിണ്ടുകീറിയ മുത്തശ്ശി പ്ലാവ് ജീവനും സ്വത്തിനും ഭീഷണിയാവുന്നു. തലക്കോട്ടുകര : കേച്ചേരി - വേലൂർ - വടക്കാഞ്ചേരി പ്രധാന പാതയോരത്ത് നിലകൊള്ളുന്ന മുത്തശ്ശി മരങ്ങളിൽ തലക്കോട്ടുകര അമ്പല കുരിശു ബസ് സ്റ്റോപ്പിനു സമീപത്തെ റോഡരുകിൽ നിൽക്കുന്ന പ്ലാവാണ് കടക്കൽ നിന്നും ഏകദേശം പതിനഞ്ചു മീറ്റർ നീളത്തിൽ പ്രധാനതടിയിൽ വിള്ളൽ രൂപപ്പെട്ടു കാണുന്നത്. ഇടതടവില്ലാതെയുള്ള വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിനു വിദ്യാത്ഥികൾ പഠിക്കുന്ന അസീസി ഹൈസ്ക്കൂളും റോഡരുകിലെ വീണ്ടു കീറിയ മരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് മനുഷ്യനും സ്വത്തിനു…
തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ വലിയ കുഴികൾ മൂലം റോഡ് അപകടങ്ങൾ നിത്യസംഭവമാകുന്നു. കാറിന് പുറകിൽ കെ എസ് ആർ ടി സി ഇടിച്ച് ഒരാൾക്ക് പരിക്ക് . മുതുവറ : തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ റിലയൻസ് പെട്രോൾ പമ്പിന് സമീപം, ഇന്ന് ( 8/6/2024) രാവിലെ 8:15 ഓടെ മെയിൻറോഡിലെ വലിയ കുഴി കണ്ട് ബ്രേക്ക് പിടിച്ച, കാറിൻ്റെ പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് പരിക്കു പറ്റിയ മൂവാറ്റുപുഴ സ്വദേശി വള്ളോപ്പിള്ളി വീട്ടിൽ രാജേഷ് (36 ), നെ മുതുവറ ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടൂർ മുണ്ടൂർ പള്ളിയ്ക്കു സമീപം …
വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം ⭕ അങ്കമാലിയിൽ വീടിന് തീപിടിച്ച് യുവാവും ഭാര്യയും രണ്ട് മക്കളുമടക്കം നാലുപേർ മരിച്ചു. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല. അങ്കമാലി ടൗണിൽ നിന്ന് 200 മീറ്ററോളം മാറി പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനു(40), മകൻ ജുവാൻ (ഒൻപത് ), ജസ് വിൻ (ആറ്) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് സംഭവം. ഇരുനില വീടിന്റെ മുകൾ നിലയിലായിരുന്നു തീ പിടുത്തം. താഴെ മുറിയിൽ കിടന്ന അമ്മ ചിന്നമ്മ മക്കളുടെ കരച്ചിൽ കേട്ട് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്…
ചാഴൂരിൽ ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. പഴുവിൽ: ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ആലപ്പാട് തണ്ടിയേക്കൽ ഷാജിയുടെ മകൻ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസ്സിൽ രോഹിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മിനി. സഹോദരൻ: അക്ഷയ് .
മഴവില്‍ അഴകില്‍ പറപ്പൂര് ഫൊറോന ദേവാലയം. ഇന്നലെ വൈകിട്ട് കണ്ട കാഴ്ച പകർത്തിയപ്പോൾ. ചിത്രം: പവല്‍ വില്സന്, പറപ്പൂര്
കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആയിരം കിലോമാങ്ങ അച്ചാറാണ് ആദ്യം തയ്യാറാക്കുന്നത്. ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തിലാണ് അച്ചാർ തയ്യാറാക്കുന്നത്. കേരളത്തിലെ ദേവാലയങ്ങളിൽ ഏറ്റവും വലിയ സദ്യ ഒരുക്കുന്ന പാവർട്ടി വിജയന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. പ്രസ്തുത ചടങ്ങുകൾക്ക് വികാരി ഷാജി കൊച്ചുപുരക്കൽ, അസിസ്റ്റന്റ് വികാരി എഡ് വിൻ ഐനിക്കൽ,ജനറൽ കൺവീനർ ലിന്റോ ചാക്കോ, ഫുഡ് കൺവീനർ ജോബി വാഴപ്പിള്ളി,ജോ. കൺവീനർ സണ്ണി.വി. സി, സണ്ണി കൊട്ടേകാലി.…
കെ എസ് ശങ്കരൻ അനുസ്മരണ യോഗം കാരേങ്ങൽ ഓഡിറ്റോറിയത്തിൽ നടത്തി . വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി അദ്യക്ഷത വഹിച്ചു. യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, എം എൽ എ മാരായഎ സി മൊയ്തീൻ, സേവിയാർ ചിറ്റിലപ്പിള്ളി, എം. ബാലാജി, വടക്കാഞ്ചേരി മുൻസിപ്പൽ ചെയർമാൻ പിഎൻ സുരേന്ദ്രൻ, എം ആർ സതീശൻ, അശോകൻമമ്പറമ്പിൽ ( BJP ) ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, അഡ്വ.കുഞ്ഞിപൊറിഞ്ചു (സി പി ഐ), പി പി യേശുദാസ്, പി പി. രാമചന്ദ്രൻ (കോൺഗ്രസ്സ്), എൽ സി സെക്രട്ടറി അഭിൽ ബേബി കെ എന്നിവർ സംസാരിച്ചു
ക്ലാസ് മുറികളിൽ പെൻ ബോക്സ് ഒരുക്കി തലക്കോട്ടുകര അസ്സീസി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പരിസ്ഥിതി സൗഹൃദ ബന്ധം പുലർത്തുന്ന പ്രവർത്തന മായാണ് പെൻ ബോക്സ് പദ്ധതി ആരംഭിച്ചത് . സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ ഷാന്റി ജോസഫ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ അതത് ക്ലാസ് മുറികളിൽ നിക്ഷേപിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പദ്ധതിയാണ് പെൻ ബോക്സ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. കോഡിനേറ്റർമാരായ ജയ, അമ്പിളി, സാം സാബു,വിദ്യാർത്ഥി പ്രതിനിധികളായ അനിൽ അന…
കൊച്ചി മെട്രോ തൃശൂരിലേക്ക്'; തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്നാഥ് ബഹ്റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ് ഹനീഷുമായി സംസാരിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അദ്ദേഹം തന്നെ അമ്പാസിഡറാക്കാന്‍ നോക്കിയത്. ഡല്‍ഹിയിലേക്ക് പോകുന്നതിന് മുന്‍പായി തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ പുതിയ മാറ്റം കൊണ്ടുവരും. കമ്മീഷണറെയും കലക്ടറേയും ഒരുതരത്തിലും മാറ്റന്‍ നിങ്ങള്‍ അനുവദിക്കരുതെന്നും സുരേഷ് ഗോപി …
വേലൂർ ഗ്രാമ പഞ്ചായത്ത് വെള്ളാറ്റഞ്ഞൂർ 88- നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും, സമ്മാനങ്ങളുമായി വരവേറ്റു. പഞ്ചായത്തംഗം പി.എൻ.അനിൽ മാസ്റ്റർ, കുടുംബശ്രീ സി.ഡി എസ്. അംഗം എൽസി ഔസേഫ്, അംഗൻവാടി അധ്യാപിക സലോമി ടീച്ചർ, കുടുംബശ്രീ അംഗങ്ങൾ, ആർ.ആർ.ടി. അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.