തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ വലിയ കുഴികൾ മൂലം റോഡ് അപകടങ്ങൾ നിത്യസംഭവമാകുന്നു.
കാറിന് പുറകിൽ കെ എസ് ആർ ടി സി ഇടിച്ച് ഒരാൾക്ക് പരിക്ക്.
മുതുവറ :
തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ റിലയൻസ് പെട്രോൾ പമ്പിന് സമീപം, ഇന്ന് ( 8/6/2024) രാവിലെ 8:15 ഓടെ മെയിൻറോഡിലെ വലിയ കുഴി കണ്ട് ബ്രേക്ക് പിടിച്ച, കാറിൻ്റെ പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് പരിക്കു പറ്റിയ മൂവാറ്റുപുഴ സ്വദേശി വള്ളോപ്പിള്ളി വീട്ടിൽ രാജേഷ് (36 ), നെ മുതുവറ ആകട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുണ്ടൂർ
മുണ്ടൂർ പള്ളിയ്ക്കു സമീപം വെള്ളിയാഴ്ച( ഇന്നലെ) രാത്രി 11 :45 ഓടെ ബൈക്ക് കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് മറിഞ്ഞു പരിക്ക് പറ്റിയ കാട്ടകാമ്പാൽ സ്വദേശി പൂന്തോട്ടത്തിൽ വീട്ടിൽ ചന്ദ്രമോഹൻ മകൻ സുജിത്ത്(29)നെ കേച്ചേരി ആകട്സ് പ്രവർത്തകർ
മുളങ്കുന്നത്ക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴികൾ വലിയ താഴ്ചയുള്ളതാണെന്ന് അറിയാതെ ബൈക്ക് യാത്രക്കാർ അതിൽ കുടുങ്ങി തെറിച്ചു വീഴുകയാണെന്നും മഴവെള്ളം മൂലം കുഴയുടെ ആഴം മനസ്സിലാകുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.