തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി 2023-24 പ്രകാരം ഭിന്ന ശേഷിക്കാർക്ക് നൽകുന്ന മുചക്ര വാഹനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് നിർവ്വഹിച്ചു.
ഡിവിഷൻ മെമ്പർ ജിമ്മി ചൂണ്ടലിൻ്റെ സാന്നിദ്ധ്യത്തിൽ തോളൂർ പഞ്ചായത്തിൽ നിന്നുള്ള ഗുണഭോക്താക്കൾ മുചക്രവാഹനങ്ങൾ ഏറ്റുവാങ്ങി. പ്രസിഡൻ്റ് വി.കെ. രഘുനാഥൻ , വൈസ് പ്രസിഡൻ്റ് ലില്ലി ജോസ് , വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, മുൻ വൈസ് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി എന്നിവർ തോളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.