വിണ്ടുകീറിയ മുത്തശ്ശി പ്ലാവ് ജീവനും സ്വത്തിനും ഭീഷണിയാവുന്നു.

           വിണ്ടുകീറിയ മുത്തശ്ശി പ്ലാവ് ജീവനും സ്വത്തിനും ഭീഷണിയാവുന്നു.    

    തലക്കോട്ടുകര:




     കേച്ചേരി - വേലൂർ   - വടക്കാഞ്ചേരി പ്രധാന പാതയോരത്ത് നിലകൊള്ളുന്ന മുത്തശ്ശി മരങ്ങളിൽ തലക്കോട്ടുകര അമ്പല കുരിശു ബസ് സ്റ്റോപ്പിനു സമീപത്തെ റോഡരുകിൽ നിൽക്കുന്ന പ്ലാവാണ് കടക്കൽ നിന്നും ഏകദേശം പതിനഞ്ചു മീറ്റർ നീളത്തിൽ പ്രധാനതടിയിൽ വിള്ളൽ രൂപപ്പെട്ടു കാണുന്നത്. 


ഇടതടവില്ലാതെയുള്ള വാഹനങ്ങൾ കടന്നുപോകുന്നതും നൂറുകണക്കിനു വിദ്യാത്ഥികൾ പഠിക്കുന്ന അസീസി ഹൈസ്ക്കൂളും റോഡരുകിലെ വീണ്ടു കീറിയ മരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. 



   ഇത് മനുഷ്യനും സ്വത്തിനും ഭീഷണിയാണ്. വിണ്ടുകീറിയ ഭാഗം കാണാതിരിക്കാൻ പാർലിമെന്റ് തെരഞ്ഞെടുപ്പുകാലത്ത് ചുവന്നതുണികൾ പ്ലാവിനെ ചുറ്റി പൂർണ്ണമായും വീണ്ടു കീറിയത് മൂടി എന്നല്ലാതെ മുറിച്ചു മാറ്റാൻ പൊതുമരാമത്തോ പഞ്ചായത്തോ ഇതുവരെ എത്തി നോക്കിയിട്ടില്ല . മഴ പെയ്തതോടെ ചുറ്റി മറച്ചിരുന്ന തുണികൾ കീറിയതോടെയാണ് ജനത്തിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്. വൻദുരന്തത്തിനു കാരണമായി നില്ക്കുന്ന പാതയോരത്തെ ഭീഷണി മരങ്ങൾ മുറിച്ചു മാറ്റാൻ വേണ്ടതായ നടപടി ഉണ്ടാവണമെന്നു നാട്ടുകാരും യാത്രക്കാരും വിദ്യാർത്ഥികളും വകുപ്പധികാരികളോടാവശ്യപ്പെട്ടു.