ക്ലാസ് മുറികളിൽ പെൻ ബോക്സ് ഒരുക്കി

 ക്ലാസ്  മുറികളിൽ പെൻ ബോക്സ് ഒരുക്കി


   തലക്കോട്ടുകര അസ്സീസി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പരിസ്ഥിതി സൗഹൃദ ബന്ധം പുലർത്തുന്ന പ്രവർത്തന മായാണ് പെൻ  ബോക്സ്    പദ്ധതി ആരംഭിച്ചത് . സ്കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സിസ്റ്റർ ഷാന്റി ജോസഫ്  പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ അതത് ക്ലാസ് മുറികളിൽ നിക്ഷേപിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പദ്ധതിയാണ് പെൻ ബോക്സ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്.



   കോഡിനേറ്റർമാരായ ജയ, അമ്പിളി, സാം സാബു,വിദ്യാർത്ഥി പ്രതിനിധികളായ അനിൽ അനഘ എന്നിവർ നേതൃത്വം നൽകി.