എൽ കെ ജി യിലേക്ക് ആദ്യക്ഷരം കുറിക്കുവാൻ ആർത്തുല്ലസിച്ച് കുരുന്നുകൾ എത്തി.

 

    അറിവിന്റെ വെളിച്ചവുമായി   നിർമ്മൽ ജ്യോതി🖋️🖋️📚📚

മുണ്ടൂർ

 മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ എൽ കെ ജി വിദ്യാർത്ഥികളുടെ ആദ്യ അക്ഷരം കുറിക്കുവാൻ  കുഞ്ഞു കുരുന്നുകൾ ആർത്തുല്ലസിച്ച് വിദ്യാലയത്തിലെത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ  എസ് എച്ച്       പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 



പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് അധ്യക്ഷത വഹിച്ചു. കെ ജി വിഭാഗം കോഡിനേറ്റർ ആയ  സിസ്റ്റർ  ടെസ്മിൻ എസ് എച് ആശംസകൾ അറിയിച്ച് സംസാരിച്ചു. യു കെ ജി വിദ്യാർത്ഥികളുടെ ആകർഷകമായ കലാപരിപാടികളും ചടങ്ങിൽ ശ്രദ്ധേയമായി.