വേലൂർ ഗ്രാമ പഞ്ചായത്ത് വെള്ളാറ്റഞ്ഞൂർ 88- നമ്പർ അംഗൻവാടിയിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.
പുതുതായി പ്രവേശനം നേടിയ കുട്ടികളെ മധുര പലഹാരങ്ങളും, സമ്മാനങ്ങളുമായി വരവേറ്റു.
പഞ്ചായത്തംഗം പി.എൻ.അനിൽ മാസ്റ്റർ, കുടുംബശ്രീ സി.ഡി എസ്. അംഗം എൽസി ഔസേഫ്, അംഗൻവാടി അധ്യാപിക സലോമി ടീച്ചർ, കുടുംബശ്രീ അംഗങ്ങൾ, ആർ.ആർ.ടി. അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.