തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

 തൃശൂരിൽ  കതിന  പൊട്ടിത്തെറിച്ച്  പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു .  

        


ഒളരിക്കര ദേവസ്വം  ജീവനക്കാരൻ അവണിശ്ശേരി സ്വദേശി 72 വയസ്സുള്ള ഗിരിജൻ ആണ് മരിച്ചത്. 

ഒളരിക്കര ക്ഷേത്രത്തിൽ ആചാരവെടി  പൊട്ടിക്കുന്നതിനിടെ കഴിഞ്ഞദിവസം  ആയിരുന്നു  അപകടം. കതിന പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ തീ തെറിച്ച് സമീപത്തെ  വെടിമരുന്നിന് തീ പിടിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ്   തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ  ഇന്ന് പുലർച്ചെ ആയിരുന്നു മരണം.