തയ്യൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന
സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പഠന സാമഗ്രികൾ വിതരണം ചെയ്തു.
പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി ആൽഫ്രഡ് തോമസ്, ട്രഷർ രഘു കെ വി , എക്സിക്യൂട്ടീവ് അംഗം വിജീഷ്, മറ്റു അംഗങ്ങൾ ചേർന്നു പഠന സാമഗ്രികൾ സ്കൂൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് ബിജോയ് മാസ്റ്ററെ ഏല്പിച്ചു. അതതു ക്ലാസ്സ് ടീച്ചർ മാർ ഇത് വിദ്യാർത്ഥികൾക്ക് നൽകും.
ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, പി ടി എ പ്രസിഡന്റ് ജെയിംസ് ടി ജെ , സ്റ്റാഫ് സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. തദവസരത്തിൽ സംസാരിച്ച ശ്രീ ജലീൽ ആദൂർ, തങ്ങളുടെ കൊച്ചു സഹോദരങ്ങൾക്കു വേണ്ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സഹായ ഹസ്തവും ആയി മുന്നിട്ടു ഇറങ്ങിയതിനു നന്ദി പറയുകയും ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്തു.