നവീകരണ കലശം

 നവീകരണ കലശം


 കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഇന്ന് (15/6/2024) മുതൽ 23-ാം തിയ്യതി ഞായറാഴ്‌ച വരെ  നവീകരണകലശം നടത്തുന്നു.



 കലശത്തിന് പ്രാരംഭം കുറിക്കുന്നതിനുവേണ്ടി   ഇന്നലെ (ജൂൺ 14-ാം തിയ്യതി)  ക്ഷേത്രാങ്കണ ത്തിൽ വെച്ച് പ്രഗത്ഭ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.  ഉച്ചതിരിഞ്ഞ് 4 മണിക്ക് നടന്ന സമ്മേളനത്തിൽ തെക്കേമഠം ദേവസ്വം മാനേജർ വടക്കുമ്പാട്ട് നാരായണന്റെ  അധ്യക്ഷതയിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. (ചെയർമാൻ, കേരള സംഗീത നാടക അക്കാദമി, തൃശ്ശൂർ),  


ഡോ. എം.വി. നടേശൻ (ഡയറക്ടർ RVNL റെയിൽവേ മന്ത്രാലയം &റിട്ട. പ്രൊഫസർ കാലടി ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല)   , ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്‌ണൻ നമ്പൂതിരിപ്പാട് (വാസ്തു ശാസ്ത്രവിദഗ്‌ധൻ), ഡോ. ശ്രീകൃഷ്‌ണൻ (ചെയർമാൻ, ധന്വന്തരി ആയുർവ്വേദ ഭവൻ, നെല്ലുവായ്), തന്ത്രിമുഖ്യന്മാരായ ശ്രീ. വടക്കേടത്ത് നാരായണൻ നമ്പൂതിരിപ്പാട്, ശ്രീ. ഈക്കാട്ട് നാരായണൻ നമ്പൂതിരിപ്പാട്, ശ്രീ. വടക്കേടത്ത് വാസുദേവൻ നമ്പൂതിരിപ്പാട് പഞ്ചാ യത്ത് പ്രസിഡന്റ്, വാർഡ് മെമ്പർമാർ, വൈദിക താന്ത്രിക സാംസ്കാരിക രംഗത്തെ മറ്റു പ്രമുഖർ തുടങ്ങി വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ പണ്ഡിതരും പങ്കെടുത്ത് സംസാരിച്ചു. 



സമ്മേളനത്തിൽ  വിഖ്യാതനായി തീർന്ന മഹാപണ്ഡിത ശ്രേഷ്ഠൻ കൈക്കുളങ്ങര രാമവാരിയരെ അനുസ്‌മരിച്ചു.