തണ്ടിലം സെന്റ് ആന്റണീസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുനാൾ ഇന്ന് (ജൂൺ 9 ഞായറാഴ്ച്ച) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
. ജൂൺ 2 ഞായറാഴ്‌ച രാവിലെ 6.30 ന് ഇടവക വികാരി റവ. ഫാ ഡേവിസ് ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചതോടെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആരംഭം കുറിച്ചു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ 6 :30 നും 10 :30 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും.10:30ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് കുറുമാൽ സാൻ ദാമിയാനോ കപ്പൂച്ചിൻ ആശ്രമത്തിലെ സുപ്പീരിയർ റവ. ഫാ. ഡേവിഡ് പേരാമംഗലത്ത് മുഖ്യ കാർമ്മീകാനാകും. തുടർന്ന് സെന്റ് ആന്റണീസ് കപ്പേളയിലേക്കുള്ള തിരുനാൾ പ്രദക്ഷിണത്തിനു ശേഷം നേർച്ച ആശിർവാദവും വിതരണവും നടത്തും.
ഇടവക വികാരി റവ ഫാ. ഡേവിസ് ചിറമ്മൽ, കൈകാരന്മാരായ നിഷാദ് വി. പി, സിജോ എ.ജെ, റോബർട്ട് പി .ഐ, കൺവീനർ ജിയോ പി.ജെ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ തിരുനാളിന് നേതൃത്വം നൽകുന്നു.