അമല ആശുപത്രി കേന്ദ്രീകരിച്ച് ഇന്ന് രാത്രി മുതൽ രാപകൽ സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചു.

 തൃശൂരിൽ സമ്പൂർണ പണിമുടക്കിലേക്ക് നഴ്സു‌മാർ അമലയിൽ ഇന്ന് രാത്രി മുതൽ രാപകൽ സമരം 


 ശമ്പള വർധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സ് അസോസിയേഷൻ (UNA) സമരം ശക്തമാക്കുന്നു. ജില്ലയിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.

അമല ആശുപത്രി കേന്ദ്രീകരിച്ച് ഇന്ന് രാത്രി മുതൽ രാപകൽ സമരം ആരംഭിക്കുമെന്ന് യുഎൻഎ അറിയിച്ചു. രോഗികളെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് സമ്പൂർണ പണിമുടക്കിന് മുമ്പ് 48 മണിക്കൂർ സമയം അനുവദിച്ചിരിക്കുന്നതെന്നും സംഘടന വ്യക്തമാക്കി.

ഇതുവരെ ജൂബിലി മിഷൻ ആശുപത്രിക്ക് മുന്നിൽ നടന്നുവന്ന സമരം ഇനി അമലയിലേക്കും മാറ്റും. 48 മണിക്കൂറിനുള്ളിൽ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ സമ്പൂർണ പണിമുടക്കിലേക്കും തുടർന്ന് സംസ്ഥാന വ്യാപക സമരത്തിലേക്കും നീങ്ങുമെന്നും യുഎൻഎ മുന്നറിയിപ്പ് നൽകി.