അമല മാനേജ്‌മെന്റ് 2026 ഏപ്രിൽ 1 മുതൽ നടപ്പിലാക്കിയ ശമ്പള വർദ്ധനവ് അംഗീകരിച്ചുകൊണ്ട് നഴ്സുമാർ സമരം അവസാനിപ്പിച്ചു.

 

   ഇന്ന് (07.07.2026) ജില്ലാ ലേബർ ഓഫീസർ  ജോവിൻ എം.  ഇടപ്പെട്ട്  നടത്തിയ മീറ്റിങ്ങിൽ, അമല മാനേജ്‌മെന്റ് 2026 ഏപ്രിൽ 1 മുതൽ നടപ്പിലാക്കിയ ശമ്പള വർദ്ധനവ് അംഗീകരിച്ചുകൊണ്ട്, നഴ്സുമാർ സമരം അവസാനിപ്പിക്കുകയും ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. ആശുപത്രി പ്രവർത്തനങ്ങളുടെ പുനർ ക്രമീകരണങ്ങൾക്ക് അനുസരിച്ച് നേഴ്സുമാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.