പൊൻകുന്നം വർക്കി അനുസ്‌മരണം നടത്തി.

 

  പൊൻകുന്നം വർക്കി അനുസ്‌മരണം നടത്തി

  തലക്കോട്ടുക്കര :

 വായനപക്ഷാചരണത്തിൻ്റെ ഭാഗമായി തലക്കോട്ടുകര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സാഹിത്യകാരനായിരുന്ന പൊൻകുന്നം വർക്കിയുടെ അനുസ്‌മരണം സംഘടിപ്പിച്ചു. വായനശാല ജോയിൻ്റ് സെക്രട്ടറിയും വാർഡു മെമ്പറുമായ കെ.എൽ. പോൾസൻ്റെ അദ്ധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം കുന്നംകുളം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഓമന ബാബു നിർവ്വഹിച്ചു. 


കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി എം.കെ. സോമൻ മാസ്റ്റർ പൊൻകുന്നം വർക്കി അനുസ്മരണ പ്രഭാഷണം നടത്തി.

വായനശാല സെക്രട്ടറി മുരളി സി.കെ. സ്വാഗതം ആശംസിച്ച പരിപാടിക്ക് വായനശാല എക്സിക്യൂട്ടീവ് അംഗം ലിയോൺസ് ചാലക്കൽ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു