പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.
തൃശ്ശൂർ ജൂബിലി മിഷൻ - അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരത്തിന്റെ മറവിൽ, തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും, അതിരൂപതാ ആസ്ഥാനത്തെ ലക്ഷ്യം വെച്ച് അവഹേളനങ്ങൾ നടത്താനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ വിവിധ ഇടവകകളിൽ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
മുക്കാട്ടുകര സെന്റ് ജോർജ്ജ്സ് ഇടവക സമൂഹം പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ
ഒളരി ലിറ്റിൽ ഫ്ലവർ ചർച്ച് ഇടവക ദേവാലയത്തിൽ ഫാ.വിൽസ ൻ പിടിയത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിക്കലും യോഗവും കൂടി.
തിരൂർ ഇടവക പ്രതിഷേധിച്ചു
മറ്റം സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ പ്രതിഷേധ ദിനാചരണവും, വിശദീകരണ യോഗവും സംഘടിപ്പിച്ചു.
സെന്റ് . ജോൺ ബോസ്കോ ചർച്ച് മരിയപുരം .
ലൂർദ്ദ് കത്തീഡ്രൽ ഇടവക
ഇൻഫെന്റ് ജീസസ് ചർച്ച്, വരാക്കര സൗത്ത്
സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുന്നംകുളം
യു എൻ എ സമരത്തിൽ
എരുമപ്പെട്ടി ഫൊറോന പ്രതിഷേധിച്ചു
എരുമപ്പെട്ടി: യു.എൻ. എ സമരത്തിൻ്റെ മറവിൽ സഭ വിരുദ്ധ ശക്തികളുമായി ഒത്ത് ചേർന്ന് തൃശൂർ അതിരൂപതയേയും, അതിരൂപതാധ്യക്ഷനെതിരായും നിരന്തരമായ അവഹേളനങ്ങൾ തുടരുന്നതിൽ എരുമപ്പെട്ടി ഫൊറോന കൗൺസിലിൻ്റെയും എരുമപ്പെട്ടി ഫോറോന ആശുപത്രി സംരക്ഷണ സമിതിയുടെയും സംയുക്ത യോഗം പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേതനം നൽകുന്ന മധ്യകേരളത്തിൻ്റെ അഭിമാനമായ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ യു.എൻ. എ യുടെ നേതൃത്വത്തിൽ നടത്തുന്ന അനാവശ്യ സമരത്തിനെതിരെയും യോഗം പ്രതിഷേധിച്ചു. പാവപ്പെട്ടവരുടെ ആശ്രയമായ മിഷൻ ആശുപത്രികൾ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് എരുമപ്പെട്ടി ഫൊറോന കൗൺസിൽ, സംഘടന , കത്തോലിക്ക കോൺഗ്രസ് ഫൊറോനതല ഭാരവാഹികളുടെ സംയുക്ത യോഗം പ്രഖ്യാപിച്ചു.
ഫൊറോന വികാരി ഫാ. ജോഷി ആളൂർ അധ്യക്ഷത വഹിച്ചു.
പോൾസൺ മണ്ടുംമ്പാൽ പാറേംമ്പാടം, ഡോ. ജോൺസൺആളൂർ മരത്തംകോട്, ഡോ . എൻ. വി. ആൻ്റണി മാസ്റ്റർ വെള്ളറക്കാട്, എൻ .എൽ തോമസ് മാസ്റ്റർ പാത്രമംഗലം, സി.എ. സെബാസ്റ്റ്യൻ ആറ്റത്ര , കെ.സി. ഡേവീസ് എരുമപ്പെട്ടി , ഫൊറോന മതബോധന അധ്യാപക പ്രതിനിധി എ.എ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.








