മേൽശാന്തി ക്ഷേത്രത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

പുറനാട്ടുകര:

❗മേൽശാന്തി ക്ഷേത്രത്തിൽ കുഴഞ്ഞ് വീണ് മരിച്ചു.❗ 

   തൃശൂർ ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തിയാണ് ക്ഷേത്രത്തിൽ കുഴഞ്ഞു വീണു മരിച്ചത്. പുറനാട്ടുകര സ്വദേശി കൊറ്റമ്പിള്ളിമന നാരായണൻ നമ്പൂതിരി (60)ആണ് മരിച്ചത്.

 ശനിയാഴ്ച രാവിലെ എട്ടോടെ ക്ഷേത്രത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടക്കുന്നാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. സംസ്‌കാരം ഇന്ന് (ഞായറാഴ്ച )രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടന്നു . ഭാര്യ: സിന്ധു. മക്കൾ: അപർണ നാരായണൻ, ശബരിനാഥ്. മരുമകൻ: ശ്യാമപ്രസാദ്



🔻🔻🔻🔻🔻🔻🔻🔻