മുൻ എം.എൽ.എ പി.എ മാധവൻ അന്തരിച്ചു



മുൻ മണലൂർ  എം.എൽ.എ പി.എ മാധവൻ അന്തരിച്ചു 

(മുണ്ടൂർ /കൈപ്പറമ്പ്)  



  തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെയും തൊഴിലാളി സംഘടനകളുടെയും വളർച്ചയിൽ നിർണായ പങ്കുവഹിച്ച മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ(80) അന്തരിച്ചു.അപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാൽ ചികിത്സയിലിരിക്കെയാണ് വിയോഗം.ഭൗതികശരീരം ഇന്ന്  (ജൂലായ്  1 ബുധൻ) രാവിലെ 10 മുതൽ ഉച്ച 12 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് മുണ്ടൂർ കൈപ്പറമ്പിലെ വസതിയിലേക്ക് കൊണ്ടുപോകും. പ്രതിസന്ധികാലത്തും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും വളർച്ചയ്ക്കും മുന്നേറ്റത്തിനും കരുത്തോടെ നയിച്ച നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് അനുശോചിച്ചു. പി എ മാധവന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു. സംസ്കാരം സമയം പിന്നീട് അറിയിക്കുന്നതാണ്.

   ഇക്കഴിഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വാഹനാകടത്തിൽ  ഗുരുതരമായ പരിക്കേറ്റ് എറണാകുളത്ത് റിനെ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11.14 ഓടെ ആയിരുന്നു അന്ത്യം. 2011-2016 കാലത്ത് മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാഗം ആയി. 

 അച്യുതൻ നായരുടെയും മലമേൽപട്ടിയത്ത് പാർവതി അമ്മയുടെയും മകനായി 1946 സെപ്റ്റംബർ 14 ന് തൃശ്ശൂരിലെ മുണ്ടൂരിൽ ജനിച്ച അദ്ദേഹം 1967 മുതൽ ലൈസൻസുള്ള ഡോക്യുമെന്റ് റൈറ്ററാണ്. പതിമൂന്ന് വയസ്സ് മുതൽ തന്നെ സജീവ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായിരുന്ന അദ്ദേഹം, വിമോചന സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് (1968-1969), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി (1969-1972), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി (1972-1977), ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് (1977-1980) എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം (നിലവിൽ), 2005-2012 അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അംഗം, 2016-2017 ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, 2006–2011 ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, 1980-2006 ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, 2006-2008 ഐക്യ ജനാധിപത്യ മുന്നണി (കേരളം) ജില്ലാ ചെയർമാൻ; 2006-2008 തൃശൂർ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് (2000-2005).

സീതാറാം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് ഡയറക്ടർ (1980-1983); മാള കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ചെയർമാൻ (1996-2002); മൽസ്യ വിൽപന തോഴിലാളി സഹകരണ സംഘം, തൃശൂർ ജില്ലാ പ്രസിഡൻ്റ് (1994 മുതൽ) .

ഇപ്പോൾ, നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷൻ ഷോ-റൂം എംപ്ലോയീസ് (കേരള), കേരള ലക്ഷ്മി മിൽസ് പുല്ലഴി എംപ്ലോയീസ് യൂണിയൻ, റെയിൽവേ ഗുഡ്സ്-ഷെഡ് വർക്കേഴ്‌സ് യൂണിയൻ, തൃശൂർ, മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ, തൃശൂർ, കെഎസ്ഇബി തൊഴിലാലി യൂണിയൻ, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ എന്നിവയുടെ പ്രസിഡന്റാണ്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുണ്ടായ അപകടത്തിൽ സംശയമുയർത്തി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്‌. ഭാര്യ സാവിത്രി. മക്കൾ: സമീർ, സമോദ്