മദ്യപിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ പിടിയിലായി


    മദ്യപിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസിന്റെ പിടിയിലായി

  


   തിരുവില്ലാമല - തൃശൂർ റൂട്ടിലോടുന്ന ബസിലെ ജീവനക്കാരെ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലൂടെ പഴയന്നൂർ പോലീസാണ് സ്റ്റാൻഡിൽ വെച്ച് പിടികൂടിയത്. ഇവർ സ്ഥിരമായി മദ്യപിച്ച് സർവീസ് നടത്താറുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം മദ്യപിച്ച് പൊതുവാഹനം ഓടിച്ച ഇരുവർക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്യുമെന്നും പോലീസ് അറിയിച്ചു.

🔻🔻🔻🔻🔻🔻🔻🔻🔻🔻