കിഴക്കാളൂർ വിശുദ്ധ മറിയം ത്രേസ്യ ദേവാലയത്തിലെ ഊട്ടുതിരുനാൾ നാളെ .


❗കേച്ചേരി :❗

   കിഴക്കാളൂർ മറിയം ത്രേസ്യ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിൻ്റേയുംവി.അന്തോണീസിന്റേയും, വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുനാൾ  നാളെ (ജൂൺ 7 ഞായറാഴ്‌ച) ആഘോഷിക്കുന്നു. 

  

   രാവിലെ 10 ന് നടക്കുന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് ഫാ. പോൾ അറയ്ക്കൽ, ഫാ. ദേവസ്സി പന്തല്ലൂക്കാരൻ, ഫാ. ജേക്കബ് തച്ചറാട്ടിൽ എന്നിവർ കാർമ്മികർ ആകും. തുടർന്ന് പ്രദക്ഷിണം, ഊട്ടുനേർച്ച ആശിർവാദം എന്നിവയും ഉണ്ടായിരിക്കും. വികാരി ഫാ. ജാക്‌സൺ ചാലയ്ക്കൽ,ജനറൽ കൺവീനർ ഡേവിഡ് അതിയുന്തൻ, കൈക്കാരന്മാരായ ജോയ് പാലയൂർ, വിൻസെന്റ് ചുങ്കത്ത്, മറ്റു കൺവീനർ മാരായ ചാക്കുട്ടി തോമസ്, ജോൺസൺ, ഫ്രാൻസീസ് പ്രിൻസ്, വർഗ്ഗീസ്, സിന്റോ ചൂണ്ടൽ, തുടങ്ങിയവർ നേതൃത്വം നൽകും.