ഭീമൻ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി

❗ കേച്ചേരി : ❗

കൂമ്പുഴയിൽ ഭീമൻ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

 കേച്ചേരി അക്കികാവ് ബൈപാസ് റോഡിന് സമീപമുള്ള കൂമ്പുഴയിൽ വലയിൽ കുടുങ്ങിയ ഭീമൻ മലമ്പാമ്പിനെയാണ് ചത്ത നിലയിൽ കണ്ടത്. ജീവനുണ്ടെന്നും തലയുടെ ഭാഗം വലയിൽ കുടുങ്ങി കിടക്കുകയാണെന്നും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച മലമ്പാമ്പാണ് ചത്തതാണെന്ന് ഫോറസ്റ്റ് അധികൃതർ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി മലമ്പാമ്പ് പൊന്തി കിടക്കുന്ന അവസ്ഥയിൽ പുഴയിൽ തുടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പോലീസും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മലമ്പാമ്പ് പുഴയിൽ കുടുങ്ങി കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.