കുട്ടികളിലെ കാൻസർ രോഗം- ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 കുട്ടികളിലെ കാൻസർ രോഗം- ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

   എരുമപ്പെട്ടി :

   എരുമപ്പെട്ടി ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുന്നത്തേരി അങ്കണവാടി നമ്പർ 3-ൽ "കുട്ടികളിലെ കാൻസർ രോഗം" എന്ന വിഷയത്തെ ആസ്‌പദമാക്കി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

 പരിപാടി ആശാ പ്രവർത്തക  റോസി പോൾ ഉദ്ഘാടനം ചെയ്‌തു. ക്ലാസ് നയിച്ചത് ലയൺ ലെഫ്റ്റനൻ്റ് കേണൽ ഡോ. റെജീന പി. എഫ്. ആയിരുന്നു. ലയൺ  റോസി പീറ്റർ പരിപാടിയിൽ അനുഗമിച്ചു. അങ്കണവാടി ടീച്ചർ  ഷിനി പി. ബി., അങ്കണവാടി ഹെൽപ്പർ ഷൈനി, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റിസോഴ്സ് പേഴ്സൺ കുട്ടികളിലെ കുട്ടികളിലെ കാൻസറിൻ്റെ വിവിധ തരങ്ങളെക്കുറിച്ചും രോഗനിർണയ മാർഗങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. പരിപാടിയുടെ ഭാഗമായി എരുമപ്പെട്ടി ലയൺസ് ക്ലബ്ബിൻ്റെ വകയായി കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പരിപാടി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ശിശു കാൻസറിനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന് സഹായകമായി.