മുളംകുന്നത്തുകാവ്: വടക്കാഞ്ചേരി നിയോജക മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അടിക്കടി ഉയർന്ന് കൊണ്ടിരിക്കുന്ന പാചക വാതക വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ചു.
മുളംകുന്നത്തുകാവ് മണ്ഡലം കോൺഗ്രസ്സ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡൻ്റ് എ. ടി. ജോൺസൺ അധ്യക്ഷതവഹിച്ചു. പാചകവാതകത്തിൻ്റെ വില വർദ്ധനവിൽ ജനം ആശങ്കയിലാണ്. യോഗത്തിൽ വിലവർദ്ധനവിനെതിരെ പ്രമേയം പാസ്സാക്കി. വി കരുണാകരൻ എ.എം. ജെയ്സൺ, പി. എ. ജനാർദ്ദനൻ, കൊച്ചുത്രേസ്യാ ജെ മുരിങ്ങാത്തേരി, എ.എസ്. നദീറ , ശശീധരൻ മാസ്റ്റർ,സി .എൻ .വിജയകുമാർ, എ എൻ ദിലീപ് കുമാർ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
