DYFI തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി DYFI കുറുമാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കുറുമാൽ വോളി അരീനയിൽ സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെന്റ് DYFI വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ഇ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.
DYFI വേലൂർ മേഖല സെക്രട്ടറി സ: രഞ്ജിത്ത് രാമകൃഷ്ണൻ, CPIM വേലൂർ ലോക്കൽ കമ്മിറ്റി അംഗം എം എ ബിജു, അനീറ്റ ബിജു, ആന്റു പി ജെ എന്നിവർ സംസാരിച്ചു.
ടൂർണമെന്റ്ലെ ഫൈനൽ മത്സരത്തിൽ കുറുമാൽ പവർ ലെജൻസ് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് വോളി ടൈറ്റൻസ് നെ പരാജയപ്പെടുത്തി.
16-24,21-24,24-20,13-24 എന്നിങ്ങനെയാണ് പോയിന്റ് നില.
ജൂൺ 18, 19 തിയതി കളിൽ എരുമപ്പെട്ടിയിൽ വെച്ച് നടക്കുന്ന ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂണിറ്റ് തലം മുതൽ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കുകയാണ്.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻



