കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവക ദൈവാലയത്തിൽ ചെറിയ തിരുനാളിന് കൊടികയറി.

 കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവക ദൈവാലയത്തിൽ ചെറിയ തിരുനാളിന് കൊടികയറി.


കുന്നംകുളം : 

  കുന്നംകുളം സെൻ്റ് സെബാസ്റ്റ്യൻ ഇടവകയിലെ ചെറിയ തിരുനാളായി, കക്കാട് സെൻ്റ് ആൻ്റണീസ് കപ്പേളയിൽ, വി അന്തോണീസിൻ്റെ തിരുനാളിന് കൊടികയറി.

ജൂൺ 6 ശനിയാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി റവ ഫാദർ ഡെയ്‌സൺ മുണ്ടോപുറം തിരുനാൾ കൊടികയറ്റി.


ജൂൺ 6 ശനി മുതൽ ജൂൺ 12 വെള്ളി വരെ രാവിലെ ഇടവക ദൈവാലയത്തിൽ തിരുനാളിന് ഒരുക്കമായി വിശുദ്ധ കുർബാനയും നേർച്ച വിതരണവും, വൈകിട്ട് 6.30 ന് സെൻ്റ് ആൻറണീസ് കപ്പേളയിൽ ലദീഞ്ഞും നൊവേനയും നേർച്ച വിതരണവും ഉണ്ടാകും.

തിരുനാൾ ദിനമായ ജൂൺ 13 ശനിയാഴ്ച്ച രാവിലെ 6.30 ന് ഇടവക ദൈവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, തുടർന്ന് കപ്പേളയിലേക്ക് ബൈക്ക് റാലിയുടെ അകമ്പടിയോടെ വി.അന്തോണീസിൻ്റെ തിരുശേഷിപ്പ് എഴുന്നള്ളിപ്പും ഉണ്ടാകും.

തിരുനാൾ കുർബാനക്ക് വെ റവ ഫാദർ അൽജോ കരേരക്കാട്ടിൽ നേതൃത്വം നൽകും .

 വൈകിട്ട് 6.30 ന് സെൻ്റ് ആൻ്റണീസ് കപ്പേളയിൽ ആരാധനയോടെ തിരുനാൾ വേസ്പരയും , കുഞ്ഞന്തോണിമാരുടെ പ്രസിദേന്തി വാഴ്ചയും, ആഘോഷമായ തിരുശേഷിപ്പ് പ്രയാണവും, വർണ്ണ മഴയും, നേർച്ച വിതരണവും ഉണ്ടാകും.

തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അതുരാലയം സന്ദർശിച്ച് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്യും .

 വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ👇

https://chat.whatsapp.com/EZFabWVzcMR8nhXeOHHqNY

ചെറിയ തിരുനാൾ ആഘോഷങ്ങളൾക്ക്, ചെയർമാൻ റവ ഫാദർ ഡെയ്സൻ മുണ്ടോപുറം, ഡിക്കൻ ജോബിൻ നടയക്കൽ CST, വൈസ് ചെയർമാൻമാരായ സുപീരിയർ സിസ്റ്റർ ബെൻസി ,കൈക്കാരൻമാരായ K.L. ലോയഡ്, വർഗ്ഗീസ് ആൻ്റണി, ജോഫി ജോസഫ്, ജനറൽ കൺവീനർ പേൾജു ബി ചുങ്കത്ത്, ജോയൻ്റ് ജനറൽ കൺവീനറർ ലില്ലി ആൻ്റണി,സബ് കമ്മറ്റി കൺവീനർമാരായ ലിയോൺ ജോർജ്, N.J.ജെയ്മോൻ , P.R സജി, C.N ഇമ്മാനുവേൽ,K.G. ബാബു എന്നിവരടങ്ങുന്ന വിപുലമായ കമ്മറ്റി നേതൃത്വം നൽകും.