NMMS വിജയതാക്കളെ അഭിനന്ദിച്ചു
പേരാമംഗലം:
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും പഠിക്കാൻ മിടുക്കരുമായ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കായി കേന്ദ്ര സർക്കാർ നൽകുന്ന നാഷണൽ മെറിറ്റ് കം മീന്‍ സ്കോളർഷിപ്പ് (NMMS) പേരാമംഗലം ശ്രീദുർഗാവിലാസം സ്കൂളിലെ 6 കുട്ടികൾ ഈ വർഷം കരസ്ഥമാക്കി. നന്ദക്കൃഷ് കെ. എസ്, ലക്ഷ്മിനന്ദ കെ. എസ്, ഗാർഗി പി, ശലഭ എ.എസ്, ഉത്തര എം. എസ്, ദീപ്തി കൃഷ്ണ എന്നിവരാണ് അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ച വിദ്യാർഥികൾ. പ്രധാനാധ്യാപകൻ എം എസ് രാജു മാഷിൻ്റെ നേതൃത്വത്തിൽ അധ്യാപകർ ഈ കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി ഉപഹാരം സമ്മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരായ ധന്യ സി.ജി, കെ. ജി. പ്രീതി, കെ. എസ്. സുജ, പി സതീശൻ എന്നിവരും സംബന്ധിച്ചു.
