മുണ്ടൂർ :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടൂർ യൂണിറ്റിന്റെ 31ആം മത് വാർഷിക സമ്മേളനം കുടുംബ സംഗമവും ഏകോപന സമിതി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടി.എൽ ഷാജു അധ്യക്ഷത വഹിച്ചു. പി.പി ജോണി, ജോസ് തോമസ്, നിജോ എ. ജെ, ജോൺസൺ സി. ഐ ,ബിൻസൺ സി. ജെ , ജോയ് സി.ഷാജു എന്നിവർ സംസാരിച്ചു.
