പറപ്പൂർ:
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പറപ്പൂർ യൂണിറ്റിന്റെ 43-ാമത് വാർഷിക പൊതുയോഗം ആവേശപൂർവ്വം നടന്നു. സംഘടനയുടെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏകോപന സമിതി ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ പി.പി. ജോണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റിലെ ഏറ്റവും പ്രായം കൂടിയ മെമ്പറെ ജില്ലാ സെക്രട്ടറി വി.ടി. ജോർജ് ആദരിച്ചു.
മെമ്പർമാരുടെ മക്കളുടെ വിവാഹത്തിന് സംഘടന നൽകുന്ന വിവാഹസമ്മാന വിതരണം പറപ്പൂർ ഫൊറോന പള്ളി വികാരി ഫാദർ പോൾ തേക്കാനത്ത് നിർവ്വഹിച്ചു.
ആശംസകൾ അറിയിച്ചവർ:
നൈസൺ മാത്യു താറാട്ടിൽ (യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി), സതീശൻ എം.എച്ച് (യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി), റീത്ത തോമസ് (വനിതാ വിംഗ് നിയോജക മണ്ഡലം കൺവീനറും യൂണിറ്റ് പ്രസിഡന്റും), സെനിൻ ജോസഫ് (യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ്).
യൂണിറ്റ് സെക്രട്ടറി ജിൻജോ തോമസ് റിപ്പോർട്ടും ട്രഷറർ ജോൺസൺ പോൾ കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ (2026-28):
പ്രസിഡന്റ്: പി.പി. ജോണി
സെക്രട്ടറി: ജിൻജോ തോമസ്
ട്രഷറർ: . ജോൺസൺ പോൾ
ചടങ്ങിൽ സി.ടി. ഡേവിസ് (ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ) സ്വാഗതവും കെ.ഡി. ഫ്രാൻസിസ് (വൈസ് പ്രസിഡന്റ്) നന്ദിയും പറഞ്ഞു.



