കേച്ചേരി :
ആളൂർ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ വേളാങ്കണ്ണി മാതാവിന്റെ ഊട്ട് തിരുനാളിന് കൊടിയേറി. ഫാ. ബിജു പാണേങ്ങാടൻ കൊടിയേറ്റം നിർവഹിച്ചു.
മെയ് 17 നാണ് ഊട്ട് തിരുനാൾ ആഘോഷിക്കുന്നത്. തിരുനാൾ ദിനത്തിൽ രാവിലെ 06 മണിക്ക് വിശുദ്ധ കുർബാന, രൂപം എഴുന്നള്ളിച്ചു വയ്ക്കൽ. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, തുടർന്ന് ഊട്ട് നേർച്ച വെഞ്ചിരിപ്പ്.
