പൂറ്റേക്കരയിൽ കാറുകൾ കൂട്ടിടിച്ചു.ഒരാൾക്ക് പരിക്ക്.
❗കൈപ്പറമ്പ് ❗
തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ കൈപ്പറമ്പ് പൂറ്റേക്കരയിൽ കാറുകൾ കൂട്ടിയിടിച്ചു. ഒരാൾക്ക് പരിക്കേറ്റു . വെള്ളിയാഴ്ച വൈകുന്നേരം 8:45 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ റോഡിന്റെ എഡ്ജിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലും എതിർ ദിശായിൽ സഞ്ചരിച്ചിരുന്ന രണ്ട് കറുകളിലും ഇടിക്കുകയായിരുന്നു വെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ വ്യക്തിയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അര മണിക്കൂർ ഗതാഗത തടസ്സം ഉണ്ടായി. പേരാമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു .
