കിണറ്റിൽ വീണ മയിലിനെ എരുമപ്പെട്ടി ഫോറസ്റ്റ് കാരെത്തി രക്ഷപ്പെടുത്തി.
❗കേച്ചേരി ❗
കേച്ചേരി പട്ടിക്കര കിഴക്കുമുറിയിൽ ഷിഹാബുദ്ദീൻ്റെ വീട്ടു കിണറ്റിൽ വീണതായിരുന്നു മയിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം പറമ്പുകളിലും വീടിന്മേലും തലങ്ങും വിലങ്ങും പറന്നു നടക്കുന്ന മയിലുകളിലെ കൂട്ടത്തിൽ ഒന്ന് കിണറിനെ മൂടിയ നെറ്റിൽ പറന്നിരുന്നതോടെ വലയോടു കൂടി കിണറ്റിലേക്കു വീഴുകയായിരുന്നു. മയിലുകളുടെ കൂട്ടക്കരച്ചിൽ കേട്ടതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണു കിടക്കുന്ന മയിലിനെ വീട്ടുകാർ കണ്ടത്. ഉടനെ സി പി എം പ്രവർത്തകൻ എ വി സത്യൻ വിവരമറിയിച്ചതോടെ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസറെത്തി മയിലിനെ കരക്കെത്തിച്ചുപറമ്പിൽ വിടുകയായിരുന്നു.
