വോളി ഫെസ്റ്റ് മത്സരങ്ങൾ കുറുമാൽ വോളി അരീനയിൽ വിജയകരമായി സമാപിച്ചു

 

   യുവജനങ്ങളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുന്നതിനായി ഗ്രാസ്‌വേ വേലൂർ സംഘടിപ്പിച്ച ഗ്രാസ് വേ ചാമ്പ്യൻസ് ലീഗിന്റെ ഭാഗമായ  വോളി ഫെസ്റ്റ്  മത്സരങ്ങൾ കുറുമാൽ വോളി അരീനയിൽ വിജയകരമായി സമാപിച്ചു.

ബി വിവിധ ടീമുകളുടെ ആവേശകരമായ പങ്കാളിത്തവും പ്രേക്ഷകരുടെ മികച്ച പിന്തുണയും കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച റോയൽ സിക്സ് ടീം ചാമ്പ്യൻമാരായി. ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ ഒരു സെറ്റിനു മികച്ച പോരാട്ടം കാഴ്ചവെച്ച മിസ്റ്റിക് വോൾവ്സ് റണ്ണേഴ്സ് അപ്പായി. 

 മികച്ച അറ്റാക്കർ ആയി ജോഷ്വ ജോയ്, എമെർജിങ് പ്ലയെർ ആയി എബൽ ഷാജി, മാൻ ഓഫ് ലീഗ് ആയി ഷാജു എം എ, മികച്ച സെറ്റർ ആയി ബിജു എം എ എന്നിവർ തെരഞ്ഞെടുക്ക പ്പെട്ടു.

കായിക മത്സരങ്ങൾ യുവജനങ്ങളിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.കൂടുതൽ യുവജനങ്ങളെ കായിക രംഗത്തേക്ക് ആകർഷിക്കുന്ന തരത്തിൽ വിപുലമായ രീതിയിലാണ് ഗ്രാസ് വേ ചാമ്പ്യൻസ് ലീഗിൽ തുടർ പ്രവർത്തനമായി ഫുട്ബാൾ, ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

🔻🔻🔻🔻🔻🔻🔻🔻