ആയുഷ് ഏകാരോഗ്യ ദേശീയ ശില്‍പ്പശാല കിലയില്‍ നടന്നു.
മുളങ്കുന്നത്തുകാവ് :
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ തൃശൂരിലെ ആസ്ഥാനത്ത് നടന്ന രണ്ടാമത് ദേശീയ ആയുഷ് ആരോഗ്യ സമ്മേളനം വൈവിധ്യമാര്‍ന്ന അക്കാദമിക് സെഷനുകളും വിദഗ്ധ ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമായി. പ്രൊജക്റ്റ് വണ്‍ ഹെല്‍ത്ത് സി.ഇ.ഒ. ഡോ.മിഥുന്‍ ടി.കെ. ആമുഖ പ്രഭാഷണം നടത്തി. പത്മശ്രീ ജേതാവും തമിഴ്‌നാട് വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വ്വകലാശാല മുന്‍ പ്രൊഫസറുമായ ഡോ.പുണ്യമൂര്‍ത്തി എന്‍.എത്‌നോവെറ്ററിനറി ചികിത്സാരീതികള്‍, അനുഭവങ്ങള്‍,ഉള്‍ക്കാഴ്ചകള്‍, വണ്‍ഹെല്‍ത്തിലേക്കുള്ള വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് പ്രൊഫ.ഡോ.ടി.വി. സജീവ്,ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫ.ഡോ.കെ.രാജശേഖരന്‍ നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തുകളുടെ പങ്ക്, ഇക്കോസിസ്റ്റം പുനരുദ്ധാരണം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വണ്‍ഹെല്‍ത്ത് സമീപനം എന്നിവ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരുന്നു.
സമ്മേളനത്തിന്റെ ഭാഗമായി ആയുഷ് വണ്‍ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡ് കേരള ആരോഗ്യ സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ഗോപകുമാറിന്് ഡോ.മിഥുന്‍ ടി.കെ.നല്‍കി. പ്രാദേശിക സമൂഹങ്ങളെ ആയുഷ് രീതികളിലൂടെ ശക്തിപ്പെടുത്തുന്നതിനുള്ള പാനല്‍ ചര്‍ച്ച നടന്നു.
