അറബി ഭാഷാ വിദ്യാർത്ഥികൾ പ്രാദേശിക സഞ്ചാരം നടത്തി .
തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ അറബി ഭാഷാ പ്രചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും രക്ഷിതാക്കളും കണ്ടാണശ്ശേരി പഞ്ചായത്തിൽ
പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാരം നടത്തി.
കൂനംമൂച്ചി സെൻ്റ് തോമസ് യു.പി സ്കൂളിലെ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രാദേശിക സഞ്ചാരം സംഘടിപ്പിച്ചത്.
സ്കൂൾ അങ്കണത്തിൽ
പ്രധാന അധ്യാപകൻ റോബിൻ സി .എഫ് സഞ്ചാര റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൈതൃക സംരക്ഷണ കേന്ദ്രങ്ങളായ കണ്ടാണശ്ശേരിയിലെ മുനിയറ, സാഹിത്യകാരൻ കോവിലൻ്റെ ഭവനം.കുടീരം. കുടക്കല്ല് തുടങ്ങിയ സ്ഥലങ്ങളാണ് പൈതൃക സംരക്ഷണ പ്രാദേശിക സഞ്ചാര പരിപാടിയിൽ ഉൾപ്പെടുത്തിയത്. മുനിയറയിൽ നടന്ന പൈതൃക സംരക്ഷണ സെമിനാർ കണ്ടാണശ്ശേരിഗ്രാമപഞ്ചായത്തംഗം സെഫീറ അസീസ് ഉദ്ഘാടനം ചെയ്തു. 24 കേരള ബറ്റാലിയൻ അസോസിയേറ്റഡ് എൻസിസി ഓഫീസറും,മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനുമായ മേജർ പി ജെ സ്റ്റൈജു പൈതൃക സംരക്ഷണ പ്രദേശങ്ങളെ അധികരിച്ച് വിഷയാവതരണം നടത്തി. രക്ഷിതാക്കളായ ആർക്കാസ്, മുഹസീന, സൈന, ഷംന ഷെമീർ എന്നിവർ പ്രസംഗിച്ചു.
അറബി വിദ്യാർത്ഥികളായ അതീവ ,ഇൻഹ, ഹംദാൻ. മിൻഹ, റഹ്‌മ,റയ്ഹാൻ, സൻഹ, ലിയ സ്വലാഹ്
എന്നിവർ സംവാദത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും നേതൃത്വം നൽകി .
മേജർ പിജെ സ്റ്റൈജു പൈതൃക സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അറബി അധ്യാപികയായ എം.കെ ആത്തിക്ക ബീവി ടീച്ചറുടെ നേതൃത്വത്തിലുള്ള അമ്പതംഗ സംഘമാണ് പ്രാദേശിക സഞ്ചാര പരിപാടിയിൽ പങ്കെടുത്തത്.
ഫോട്ടോ👇
തൃശ്ശൂർ ജില്ലയിലെ അറബി ഭാഷാ പ്രചരണത്തിൻ്റെ ഭാഗമായി കണ്ടാണശ്ശേരി പഞ്ചായത്തിലെ പൈതൃക കേന്ദ്രങ്ങളിലേക്ക് നടത്തിയ പ്രാദേശീക സഞ്ചാര പരിപാടിയിൽ അറബി വിദ്യാർത്ഥികൾക്ക് മേജർ പി.ജെ സ്റ്റൈജു പൈതൃക സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
