ഖത്തർ സംസ്കൃതിയുടെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു.

   മുളങ്കുന്നത്ത്കാവ് :

   ഖത്തർ സംസ്കൃതിയുടെ കുടുംബ സഹായ ഫണ്ട് വിതരണം ചെയ്തു.


ഖത്തറിൽ ജോലി ചെയ്ത് വരവെ മരണപ്പെട്ട പ്ലാക്കൽ ചന്ദ്രന്റെ ഭാര്യ ഉഷാകുമാരി തുക സി പി ഐ എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദറിൽ നിന്ന് ഏറ്റുവാങ്ങി.

മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സിന്ധു അജയകുമാർ അദ്ധ്യക്ഷയായിരുന്നു.

ഖത്തർ സംസ്കൃതി പ്രതിനിധി സി ഷാജി, തിരൂർ സഹകരണ ബാങ്ക് പ്രസിഡണ്ട്

എ എൻ കൃഷ്ണകുമാർ,

സി പി ഐ എം എൽ സി

സെക്രട്ടറി പി.ജി ജയ പ്രകാശ്, മഹിളാ അസോസിയേഷൻ

ജില്ലാ ജോ സെക്രട്ടറി

രഞ്ജു വാസുദേവൻ,

പഞ്ചായത്ത് വൈസ്

പ്രസിഡണ്ട് സോണി

സണ്ണി, പഞ്ചായത്ത്

മെമ്പർമാരായ

വി സുരേന്ദ്രനാഥ്, അംബിക വിജയൻ,

സതി വിശ്വനാഥൻ,

പ്രദേശത്തെ വർഗ്ഗ

ബഹുജന സംഘടനാ

പ്രവർത്തകർ പങ്കെടുത്തു.