കുന്നംകുളം നഗരസഭ അതിർത്തിയിലെ പ്രധാന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു

   സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുൻസിപ്പൽ തല എജുക്കേഷൻ കമ്മിറ്റി വിളിച്ചു ചേർത്തു.


  സ്കൂളുകൾ തുറക്കുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകൾക്കും അധ്യയനവർഷത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും കുന്നംകുളം നഗരസഭ അതിർത്തിയിലെ പ്രധാന അധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തു. ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകുന്ന കാര്യത്തിൽ നഗരസഭ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട് എന്ന് യോഗം വിലയിരുത്തി. സ്കൂൾ പരിസരങ്ങളിൽ പുല്ലുകൾ വെട്ടി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു. പരിസ്ഥിതി ദിനം, വായനാദിനം, വൈക്കം മുഹമ്മദ് ബഷീർ ചരമദിനം എന്നീ പ്രവർത്തനങ്ങൾ സമഗ്രമായി സംഘടിപ്പിക്കുന്നതിനും പ്രവേശനോത്സവം വിപുലമായി സംഘടിപ്പിക്കുന്നതിനും മുൻസിപ്പൽ തല പ്രവേശനോത്സവം കാണിയാമ്പാൽ സിഎംഎസ് സ്കൂളിൽ നടത്തുന്നതിനും തീരുമാനിച്ചു. ചെയർപേഴ്സൺ സൗമ്യ അനിലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു