കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചനയ്ക്ക് സമാപനമായി.

 കുന്നംകുളം: കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചനയ്ക്ക് സമാപനമായി. പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി നടന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി വിശേഷാൽ കളഭാഭിഷേകം ഉണ്ടായിരുന്നു.ക്ഷേത്രത്തിലെത്തിയ എല്ലാ ഭക്തജനങ്ങൾക്കും പ്രസാദഊട്ടും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ .കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ കെ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നമ്പൂതിരി, ആമല്ലൂർ നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചപ്പോൾ